രാഹുൽ ഗാന്ധി വയനാട് കലക്ടറേറ്റിലെത്തി; പ്രാദേശിക ജനപ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുന്നു; നിവേദനങ്ങള്‍ ഏറ്റുവാങ്ങും
Jaihind TV News Report
Jaihind TV Web Desk
June 08, 2019
1 min read
•
Updated: June 09, 2026
രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ പര്യടനം തുടരുന്നു. ജില്ലയിലെ ആറു സ്ഥലങ്ങളിലാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ന് പര്യടനം നടത്തുന്നത്. രാവിലെ 9.20 കൽപറ്റ റെസ്റ്റ് ഹൗസിൽ നിന്നുമിറങ്ങിയ രാഹുൽ ഗാന്ധി 9.30ഓടെ വയനാട് കലക്ടറേറ്റിലെ എംപി ഫെസിലിറ്റേഷൻ ഓഫീസിൽ എത്തി. ഇവിടെ പ്രദേശിക ജനപ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുന്ന അദ്ദേഹം നിവേദനങ്ങളും ഏറ്റുവാങ്ങും.
തുടർന്ന് ആറിടങ്ങളിൽ റോഡ് ഷോയിൽ പങ്കെടുക്കും. പത്ത് മണിയോടെ കൽപറ്റ പുതിയ ബസ്റ്റാന്‍റ് പരിസരത്താണ് ആദ്യ റോഡ് ഷോ. തുടർന്ന് കമ്പളക്കാട്, പനമരം മാനന്തവാടി, പുൽപള്ളി, സുൽത്താൻ ബത്തേരി എന്നിവിടങ്ങിൽ വോട്ടർമാരെ കാണാനെത്തും. മാവോയിസ്റ്റ് സാന്നിധ്യമുള്ള പ്രദേശങ്ങൾ ഉള്ളതിനാൽ അതീവ സുരക്ഷാവലയത്തിലാകും യാത്ര.
ഇന്നലെയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തില്‍ എത്തിയത്. കരിപ്പൂരില്‍ വിമാനമിറിങ്ങിയ രാഹുലിനെ യുഡിഎഫ് നേതാക്കള്‍ സ്വീകരിച്ചു. മലപ്പുറം ജില്ലയിലെ തിരുവാലിയില്‍ അദ്ദേഹം വാഹനത്തില്‍ നിന്നും ഇറങ്ങി ജനങ്ങളുടെ ആദ്യ സ്വീകരണം ഏറ്റുവാങ്ങി. പുഷ്പങ്ങളും, കൊടിതോരണങ്ങളും, മുത്തുകുടകളുമെല്ലാമായി നൂറു കണക്കിന് ആള്‍ക്കാരാണ് കനത്ത മഴയിലും പ്രിയ നേതാവിനെ കാണാന്‍ തിരുവാലിയില്‍ ഒത്തുകൂടിയത്.
Tags
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10