Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

തിരുവമ്പാടിയ്ക്ക് ആവേശമായി രാഹുൽഗാന്ധിയുടെ സന്ദർശനം

തിരുവമ്പാടിയ്ക്ക് ആവേശമായി രാഹുൽഗാന്ധിയുടെ സന്ദർശനം
തിരുവമ്പാടിയിൽ ആവേശമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയുടെ സന്ദർശനം. കനത്ത ചൂടിനെ വകവെക്കാതെ പതിനായിരങ്ങളാണ് സമ്മേളന വേദിയായ സേക്രട്ട് ഹാർട്ട് ഹൈസ്കൂൾ ഗ്രൗണ്ടിൽ തടിച്ചുകൂടിയത്. ബത്തേരിയിൽ നിന്നും ഒരു മണിയോടു കൂടി രാഹുൽ ഗാന്ധിയുടെ ഹെലികോപ്റ്റർ തിരുവമ്പാടിയുടെ മണ്ണിലേക്ക് പറന്നിറങ്ങി. കോഴിക്കോട് യുഡിഎഫ് സ്ഥാനാർത്ഥി എം.കെ രാഘവൻ, എം.കെ.മുനീർ എംഎൽഎ ഡിസിസി പ്രസിഡൻറ് ടി.സിദ്ദിഖ് ഉൾപ്പെടെയുള്ളവർ അദ്ദേഹത്തെ സ്വീകരിക്കാൻ കാത്തുനിൽക്കുന്നുണ്ടായിരുന്നു. നേതാക്കളെ അഭിവാദ്യം ചെയ്ത ശേഷം നേരേ സമ്മേളന വേദിയിയായ സേക്രട്ട് ഹാർട്ട് ഹൈസ്കൂൾ ഗ്രൗണ്ടിലേക്ക്. കൊടും ചൂടിലും ആവേശം ഒട്ടും കെട്ടടങ്ങാതെ പതിനായിരങ്ങളാണ് സമ്മേളന സ്ഥലത്തും പുറത്തുമായി അണിനിരന്നത്. കോൺഗ്രസ് പ്രവർത്തക സമിതി അംഗങ്ങളായ, ഉമ്മൻചാണ്ടി, കെ സി വേണുഗോപാൽ, കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ തുടങ്ങിയവർ അദ്ദേഹത്തോടെപ്പമുണ്ടായിരുന്നു. അഞ്ച് വർഷത്തെ അന്യായം നിർത്തലാക്കി ന്യായം ഉറപ്പ് വരുത്താനുള്ള അവസരമാണിത്. ദാരിദ്രത്തെ അകറ്റാനുള്ള കോൺഗ്രസിന്റെ മിന്നലാക്രമണമാണ് ന്യായ് പദ്ധതി. ശ്രീധന്യയെ പോലെ ആയിരക്കണക്കിന് പേർ ന്യായ് പദ്ധതിയിലൂടെ ഉയർന്ന് വരുമെന്നും ലോകം മുഴുവനും വയനാടിനെ അറിയാൻ പ്രയത്നിക്കുമെന്നും രാഹുൽ ഗാന്ധി ഉറപ്പ് നൽകി. തുടർന്ന് അടുത്ത വേദിയായ വണ്ടൂരിലേക്ക് ഹെലികോപ്റ്റർ പറന്നുയർന്നു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in