Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പൊളിയുന്ന മതില്‍; ഇടതുമുന്നണിയില്‍ കലഹം

പൊളിയുന്ന മതില്‍; ഇടതുമുന്നണിയില്‍ കലഹം
Women-Wall വനിതാമതിലിനെച്ചൊല്ലി ഇടതുമുന്നണിയില്‍ തര്‍ക്കം രൂക്ഷമാകുന്നു. കാട്ടാക്കടയിൽ വനിതാ മതിൽ സംഘാടകസമിതി വിളിച്ച യോഗത്തിൽ പ്രതിഷേധവും വാക്കേറ്റവും ഉന്തും തള്ളും നടന്നു. എന്തിനുവേണ്ടിയാണ് ഇപ്പോള്‍ ഇങ്ങനെയൊരു മതില്‍ കെട്ടുന്നതെന്ന് അംഗങ്ങള്‍ ചോദിച്ചു. സര്‍ക്കാര്‍ പണം ഇത്തരത്തില്‍ അനാവശ്യമായി  ധൂര്‍ത്തടിക്കാനുള്ളതല്ലെന്നും അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. https://www.youtube.com/watch?v=QxTDEHkbfjg മംഗലപുരം പഞ്ചായത്തിലും വനിതാസംഘത്തിന്‍റെ സ്വാഗതസംഘം രൂപീകരണ യോഗം അലങ്കോലമായി. തിരുവനന്തപുരം ജില്ലയിലെ പല സ്ഥലങ്ങളിലും വനിതാമതിലിനെച്ചൊല്ലി ഇടതുമുന്നണിയില്‍ തര്‍ക്കം രൂക്ഷമായിരിക്കുകയാണ്. മംഗലപുരത്ത് ഡെപ്യൂട്ടി സ്പീക്കര്‍ വി ശശി യോഗം ഉദ്ഘാടനം ചെയ്യുന്നതിനിടെയായാരുന്നു ബഹളമുണ്ടായത്. സ്ത്രീസുരക്ഷാ ഫണ്ട് സര്‍ക്കാര്‍ വകമമാറ്റി ചെലവാക്കിയാണ് സര്‍ക്കാര്‍ വനിതാമതില്‍ തീര്‍ക്കുന്നതെന്ന് അംഗങ്ങള്‍ ആരോപിച്ചു. ഇത്തരത്തില്‍ പണം ധൂര്‍ത്തടിക്കുന്നത് എന്തിനാണെന്ന് ചോദിച്ചായിരുന്നു ബഹളം തുടങ്ങിയത്. പോലീസ് സുരക്ഷയിലായിരുന്നു മംഗലപുരത്ത് യോഗം ചേര്‍ന്നത്. യോഗത്തില്‍ പ്രതിഷേധിച്ചവരെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in