Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

പുതുയുഗ യാത്ര ഇന്ന് മലപ്പുറത്ത്; ആദ്യ സ്വീകരണം കൊണ്ടോട്ടിയില്‍

പുതുയുഗ യാത്ര ഇന്ന് മലപ്പുറത്ത്; ആദ്യ സ്വീകരണം കൊണ്ടോട്ടിയില്‍
  പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നയിക്കുന്ന പുതുയുഗ യാത്ര ഇന്ന് മലപ്പുറം ജില്ലയില്‍ പ്രവേശിക്കും. രാവിലെ 10 മണിക്ക് കോഴിക്കോട്-മലപ്പുറം അതിര്‍ത്തിയായ ഐക്കരപ്പടിയില്‍ പുതുയുഗ യാത്രക്ക് സ്വീകരണം നല്‍കും. തുടര്‍ന്ന് 10.30 ന് കൊണ്ടോട്ടിയിലാണ് ജില്ലയിലെ ആദ്യ സ്വീകരണ പരിപാടി. ഉച്ചയ്ക്ക് 2.30 ന് ഏറനാട് നിയോജക മണ്ഡലത്തിലെ സ്വീകരണവും, പൊതുസമ്മേളനവും അരീക്കോട് നടക്കും. 3.30 ന് നിലമ്പൂരിലും, 4.30 ന് വണ്ടൂരിലും, 5.30 ന് പെരിന്തല്‍മണ്ണയിലും സ്വീകരണ പരിപാടികള്‍ നടക്കും. വൈകിട്ട് 6.30 ന് മലപ്പുറത്ത് നടക്കുന്ന പരിപാടിയോടെയാണ് ജില്ലയിലെ ആദ്യദിവസത്തെ പര്യടനം സമാപിക്കുന്നത്. നാളെയും മലപ്പുറത്ത് പര്യടനം തുടരും. ജില്ലയിലെ വിവിധ നിയോജക മണ്ഡലങ്ങളില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ വന്‍ ഒരുക്കങ്ങളാണ് പുതുയുഗയാത്ര വന്‍വിജയമാക്കുന്നതിനായി നടത്തിയിരിക്കുന്നത്.

Related articles

See all
Popular News

മലപ്പുറം ചോക്കാട് മലവെള്ളപ്പാച്ചിൽ: ഒരാൾ മരിച്ചു; മൂന്നുപേരെ രക്ഷപ്പെടുത്തി, ഒരാളെ കാണാതായ...

Popular News

ജില്ലാ പുനഃസംഘടനയ്ക്ക് പഠനസമിതി; ഓണത്തിന് ശേഷം പ്രഖ്യാപനം, മലപ്പുറത്തിന് ജില്ല അർഹതയുണ്ടെന...

Popular News

കരിപ്പൂരിൽ വൻ കഞ്ചാവ് വേട്ട; 10 കിലോ കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ

Popular News

കനത്ത മഴ തുടരുന്നു: 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ പൂർണ്ണ അവധി; രണ്ട് ജില്ല...

Save your stories

Sign in