സി.വി. പത്മരാജന് മരണാനന്തര ബഹുമതി നിഷേധിച്ചതില്‍ പ്രതിഷേധം: മുഖ്യമന്ത്രിയുടെ അനുമതിയില്ലെന്ന് വിവരാവകാശ രേഖ
Jaihind TV News Report
Jaihind TV Web Desk
September 24, 2025
1 min read
•
Updated: June 09, 2026
കൊല്ലം: മുന്‍ കെ.പി.സി.സി. അധ്യക്ഷനും മുന്‍ മന്ത്രിയും മുഖ്യമന്ത്രിയുടെ താത്കാലിക ചുമതല വഹിച്ചിട്ടുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സി.വി. പത്മരാജന്റെ മരണാനന്തര ചടങ്ങില്‍ പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികള്‍ നല്‍കാത്തത് വിവാദമാകുന്നു. ആചാരവെടി നല്‍കുന്നതിന് മുഖ്യമന്ത്രിയുടെ പ്രത്യേക ഉത്തരവ് ലഭിച്ചില്ലെന്ന് വിവരാവകാശ രേഖയിലൂടെ വ്യക്തമായതാണ് ഇപ്പോള്‍ പ്രതിഷേധത്തിന് കാരണമായത്.
കഴിഞ്ഞ ജൂലൈ 16-നാണ് സി.വി. പത്മരാജന്‍ അന്തരിച്ചത്. ജൂലൈ 17-ന് കൊല്ലം പരവൂരിലായിരുന്നു അദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങുകള്‍ നടന്നത്. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു ചടങ്ങെങ്കിലും, ആദരസൂചകമായി ആചാരവെടി മുഴക്കാത്തതിനെതിരെ അന്നുതന്നെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. വിവരാവകാശ പ്രവര്‍ത്തകനായ ചവറ ഗോപകുമാറിന് ലഭിച്ച രേഖയിലാണ് ഈ അനാദരവിന്റെ യഥാര്‍ത്ഥ ചിത്രം വ്യക്തമായത്.
മുന്‍ മന്ത്രിമാരുടെ സംസ്‌കാര ചടങ്ങുകളില്‍ മുഖ്യമന്ത്രിയുടെ പ്രത്യേക നിര്‍ദേശപ്രകാരം പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികള്‍ നല്‍കാറുണ്ട്. മൂന്ന് മന്ത്രിസഭകളില്‍ വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്യുകയും മുഖ്യമന്ത്രിയുടെ താത്കാലിക ചുമതല വഹിക്കുകയും ചെയ്ത പത്മരാജനെപ്പോലുള്ള ഒരു മുതിര്‍ന്ന നേതാവിന് ആചാരവെടി ഒഴിവാക്കി ഗാര്‍ഡ് ഓഫ് ഓണര്‍ മാത്രം നല്‍കിയതില്‍ കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധമുയര്‍ത്തി.
സര്‍ക്കാരും മുഖ്യമന്ത്രിയും ഈ വിഷയത്തില്‍ മറുപടി പറയണമെന്ന് കൊല്ലം ഡി.സി.സി. പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് ആവശ്യപ്പെട്ടു. മൃതദേഹത്തോട് പോലും അനാദരവ് കാട്ടിയ സര്‍ക്കാര്‍ നിലപാട് ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തില്‍ കൂടുതല്‍ നേതാക്കള്‍ പ്രതികരിക്കാന്‍ സാധ്യതയുണ്ട്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10