Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

വാളയാർ : മാധ്യമ പ്രവർത്തകർക്കും, പൊതുപ്രവർത്തകനുമെതിരെ കേസ്; പ്രതിഷേധം ശക്തം

വാളയാർ : മാധ്യമ പ്രവർത്തകർക്കും, പൊതുപ്രവർത്തകനുമെതിരെ കേസ്; പ്രതിഷേധം ശക്തം
വാളയാർ വിഷയത്തിൽ മാധ്യമ പ്രവർത്തകർക്കും, പൊതുപ്രവർത്തകനുമെതിരെ കേസ് എടുത്തതിൽ പ്രതിഷേധം ശക്തമാകുന്നു. കേന്ദ്ര മന്ത്രി വി.മുരളീധരനും, ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനുമെതിരെ പൊലീസിൽ പരാതി. വാളയാറിലെ പെൺകുട്ടികളുടെ രക്ഷിതാക്കളുടെ ഫോട്ടോ പ്രദർശിപ്പിച്ചതിനെതിരെ നടപടി ആവശ്യപ്പെട്ടാണ് പരാതി. വാളയാറിലെ സഹോദരിമാരുടെ രക്ഷിതാക്കളുടെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതിനാൽ കേന്ദ്ര മന്ത്രി വി.മുരളീധരൻ, ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ എന്നിവർക്കെതിരെ പോക്‌സോ വകുപ്പ് പ്രകാരം കേസ് എടുക്കണമെന്ന് പരാതിയിൽ ആവശ്യപെടുന്നു. കെ .പി .സി.സി ഒ.ബി.സി വിഭാഗം ചെയർമാനും, പാലക്കാട് ഡി.സി.സി വൈസ് പ്രസിഡൻറുമായ സുമേഷ് അച്യുതനാണ് പാലക്കാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയത് മാധ്യമ പ്രവർത്തകർക്കും, പൊതുപ്രവർത്തകനുമെതിരെ പോക്‌സോ വകുപ്പ് ചുമത്തി കേസ് എടുത്തതിൽ പ്രതിഷേധം കനക്കുന്നു. പാലക്കാട് ജില്ലയിലെ സാംസ്‌കാരിക പ്രവർത്തകർ വ്യത്യസ്ഥ സമരവുമായി രംഗത്തെത്തി. പ്രതിഷേധ ബാനറെഴുതി പാലക്കാട് ബാർ അസോസിയേഷൻ വൈസ് പ്രസിഡന്‍റ് ഗിരീഷ് നൊച്ചുള്ളി സമരം ഉദ്ഘാടനം ചെയ്തു. ഒലവക്കോട് ജംഗ്ഷനിൽ നടന്ന സാംസ്‌കാരിക പ്രതിരോധത്തിൽ നിരവധി പേർ പങ്കെടുത്തു. https://www.youtube.com/watch?v=qrLuCUhAGKg

Related articles

See all
Kerala

കൊവിഡിനിടയിലെ കടിഞ്ഞാണ്‍ കൈവിട്ട കളി ; നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തി കുതിരയോട്ട മത്സരം...

Kerala

'മണ്ഡലത്തെ കുടുംബസ്വത്താക്കാന്‍ നോക്കിയാല്‍ തിരിച്ചടിക്കും' : മന്ത്രി എ.കെ ബാലനെതിരെ പോസ്റ...

Kerala

ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ 1.80 കോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി

Latest News

പതിമൂന്ന് വയസുകാരിയെ പീഡിപ്പിച്ചു ; സി.പി.എം പ്രവർത്തകന്‍ ഉള്‍പ്പെടെ രണ്ടുപേർ അറസ്റ്റില്‍

Save your stories

Sign in