Logo
Mon, Sep 21, 2026 • 04:13 AM
LIVE TV
Watch

No business videos available

No Middle East videos available

Kerala

'മണ്ഡലത്തെ കുടുംബസ്വത്താക്കാന്‍ നോക്കിയാല്‍ തിരിച്ചടിക്കും' : മന്ത്രി എ.കെ ബാലനെതിരെ പോസ്റ്ററുകള്‍

  പാലക്കാട് : മന്ത്രി എ.കെ ബാലനെതിരെ പാലക്കാട് നഗരത്തിൽ പോസ്റ്ററുകൾ. മണ്ഡലത്തെ കുടുംബ സ്വത്താക്കാന്‍ നോക്കിയാല്‍ തിരിച്ചടിക്കുമെന്ന് സേവ് കമ്യൂണിസത്തിന്‍റെ പേരിലുള്ള പോസ്റ്ററു...

'മണ്ഡലത്തെ കുടുംബസ്വത്താക്കാന്‍ നോക്കിയാല്‍ തിരിച്ചടിക്കും' : മന്ത്രി എ.കെ ബാലനെതിരെ പോസ്റ്ററുകള്‍
  പാലക്കാട് : മന്ത്രി എ.കെ ബാലനെതിരെ പാലക്കാട് നഗരത്തിൽ പോസ്റ്ററുകൾ. മണ്ഡലത്തെ കുടുംബ സ്വത്താക്കാന്‍ നോക്കിയാല്‍ തിരിച്ചടിക്കുമെന്ന് സേവ് കമ്യൂണിസത്തിന്‍റെ പേരിലുള്ള പോസ്റ്ററുകൾ പറയുന്നു. എ.കെ ബാലന്‍റെ ഭാര്യ പി.കെ ജമീലയുടെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് തുടക്കം മുതൽ തന്നെ സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റിയിൽ വലിയ എതിർപ്പുകൾ ഉണ്ടായിരുന്നു. സിപിഎം നേതാക്കളായ എൻ.എൻ കൃഷ്ണദാസ്, പി.കെ ശശി എംഎൽഎ ഉൾപ്പെടെ നിരവധി പേർ സ്ഥാനാർത്ഥിത്വത്തെ എതിർത്തിരുന്നു. ഇതിനിടയിലാണ് സേവ് കമ്മ്യൂണിസം എന്ന പേരിൽ പാലക്കാട് നഗരത്തിലെ വിവിധ ഭാഗങ്ങളിൽ ബാലന് എതിരെയും കുടുംബ രാഷ്ട്രീയത്തിനെതിരെയും പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്. മണ്ഡലത്തെ കുടുംബ സ്വത്താക്കാൻ നോക്കിയാൽ നട്ടെല്ലുള്ള കമ്യൂണിസ്റ്റുകാർ തിരിച്ചടിക്കുമെന്നും ജനാധിപത്യത്തെ കുടുംബസ്വത്താക്കാനുള്ള അധികാര മോഹികളെ തിരിച്ചറിയാണമെന്നും അധികാരമില്ലെങ്കിൽ ജീവിക്കാനാവില്ലെന്ന ചില നേതാക്കളുടെ അടിച്ചേൽപ്പിക്കൽ തുടർഭരണം ഇല്ലാതാക്കുമെന്നും പോസ്റ്ററുകളിൽ എഴുതിയിരിക്കുന്നു. മന്ത്രി എകെ ബാലന്‍റെ വീട്, സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് എന്നിവിടങ്ങളിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. പോസ്റ്ററുകള്‍ നീക്കം ചെയ്തിട്ടുണ്ട്.

More on this story

See all

കൊവിഡിനിടയിലെ കടിഞ്ഞാണ്‍ കൈവിട്ട കളി ; നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തി കുതിരയോട്ട മത്സരം...

പതിമൂന്ന് വയസുകാരിയെ പീഡിപ്പിച്ചു ; സി.പി.എം പ്രവർത്തകന്‍ ഉള്‍പ്പെടെ രണ്ടുപേർ അറസ്റ്റില്‍

പാലക്കാട് സിപിഐയില്‍ പ്രതിസന്ധി രൂക്ഷം; പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്സിനും 15 പേരും ജില്...

'ഇ.പിക്കെതിരായ ആരോപണത്തില്‍ മുഖ്യമന്ത്രി ഈ വർഷം തന്നെ പ്രതികരിക്കണം'; ജുഡീഷ്യല്‍ അന്വേഷണം...

ആളിയാർ ഡാമിലെ വെള്ളം ചോർത്താന്‍ തമിഴ്നാട് നീക്കം: കണ്ണടച്ച് കേരള സര്‍ക്കാർ; ശക്തമായ പ്രതിഷ...

'എന്നെ ജീവിക്കാന്‍ അനുവദിക്കൂ, അല്ലെങ്കില്‍ കൊല്ലൂ'; പൊട്ടിക്കരഞ്ഞ് സ്വപ്ന, ബോധരഹിതയായി കു...