ശബരിമലയിലെ സര്‍ക്കാര്‍ നീക്കങ്ങള്‍ക്കെതിരെ പ്രതിഷേധം; ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ നിയമസഭയിലേക്ക് മാര്‍ച്ച് നടത്തി; പ്രതിപക്ഷ നേതാവ് ഉദ്ഘാടനം ചെയ്തു
Jaihind TV News Report
Jaihind TV Web Desk
September 15, 2025
1 min read
•
Updated: June 09, 2026
തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തുനിന്ന് നിയമസഭയിലേക്ക് മാര്‍ച്ച് നടത്തി. ശബരിമല കൈയടക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ക്കെതിരെ, ദേവസ്വം ബോര്‍ഡിന്റെ സ്വയംഭരണാധികാരം അടിയറവ് വെക്കുന്നതിനെതിരെ, ജീവനക്കാരുടെ ന്യായമായ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടാത്തതിനെതിരെ തുടങ്ങിയ വിഷയങ്ങളില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ച് നടത്തിയത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. താളമേളങ്ങളുടെ അകമ്പടിയോടെ നടന്ന മാര്‍ച്ചില്‍ നൂറുകണക്കിന് ജീവനക്കാര്‍ അണിനിരന്നു.
എംപ്ലോയീസ് ഫ്രണ്ട് പ്രസിഡന്റ് ബിജു വി. നാഥ് അധ്യക്ഷത വഹിച്ച യോഗത്തില്‍ മുന്‍ ദേവസ്വം മന്ത്രി വി.എസ്. ശിവകുമാര്‍, യു.ഡി.എഫ്. ജനറല്‍ സെക്രട്ടറി സി.പി. ജോണ്‍, മുന്‍ എം.എല്‍.എ. ടി. ശരത്ചന്ദ്ര പ്രസാദ്, ജി. ബൈജു, നെയ്യാറ്റിന്‍കര പ്രവീണ്‍, കൊല്ലം സുനില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10