Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കുറ്റാരോപിതരായ ഉന്നത ഉദ്യോഗസ്ഥർക്ക് സംരക്ഷണ കവചം; നടപടിയെടുക്കാതെ സർക്കാരിന്‍റെ ഒളിച്ചുകളി

കുറ്റാരോപിതരായ ഉന്നത ഉദ്യോഗസ്ഥർക്ക് സംരക്ഷണ കവചം; നടപടിയെടുക്കാതെ സർക്കാരിന്‍റെ ഒളിച്ചുകളി

വിജിലൻസ് കേസിൽ പ്രതിയായ ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിന്റെ സസ്‌പെൻഷൻ നടപടികൾ അകാരണമായി വൈകുന്നതിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. വിനോദ് കുമാറിനെതിരെ ഗുരുതരമായ കണ്ടെത്തലുകൾ അടങ്ങിയ റിപ്പോർട്ട് വിജിലൻസ് ഡയറക്ടർ സമർപ്പിച്ചിട്ടും സർക്കാർ ഇതുവരെ തുടർനടപടികൾ സ്വീകരിച്ചിട്ടില്ല. അഴിമതിക്കേസിൽ പ്രതിയായ ഉദ്യോഗസ്ഥൻ ഇപ്പോഴും പദവിയിൽ തുടരുന്നത് വകുപ്പിന്റെ പ്രതിച്ഛായയെ ബാധിക്കുന്നു എന്ന ആക്ഷേപം ശക്തമാണ്.

വനിതാ എസ്ഐമാർക്ക് ഫോണിലൂടെ അശ്ലീല സന്ദേശങ്ങൾ അയച്ച കേസിൽ ആരോപണവിധേയനായ എസ്പി വിനോദ് കുമാറിനെതിരെയും നടപടികൾ മരവിപ്പിച്ചിരിക്കുകയാണ്. പോഷ് ആക്ട് പ്രകാരം ഇത്തരം പരാതികളിൽ ഉടനടി അന്വേഷണം നടത്തി നടപടിയെടുക്കേണ്ടതുണ്ടെങ്കിലും, ഈ കേസിൽ അന്വേഷണം എങ്ങുമെത്തിയിട്ടില്ല. ഉന്നത തലത്തിലുള്ള സ്വാധീനം ഉപയോഗിച്ച് ഉദ്യോഗസ്ഥനെ ഭരണകൂടം സംരക്ഷിക്കുകയാണെന്ന് സഹപ്രവർത്തകർക്കിടയിൽ തന്നെ സംസാരമുണ്ട്.

മറ്റൊരു ഗുരുതരമായ ആരോപണം ഉയർന്നിരിക്കുന്നത് ഡിവൈഎസ്പി ഉമേഷിനെതിരെയാണ്. കേസിലെ പ്രതിയായ സ്ത്രീയെ ബലാത്സംഗം ചെയ്തു എന്ന പരാതിയിൽ സ്ത്രീ നേരിട്ട് മൊഴി നൽകിയിട്ടും പോലീസ് കേസെടുക്കാൻ തയ്യാറായിട്ടില്ല. വിഷയത്തിൽ ഉമേഷിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഉത്തരമേഖല ഐജി റിപ്പോർട്ട് നൽകിയിരുന്നെങ്കിലും ആ ശുപാർശയും നിലവിൽ 'കോൾഡ് സ്റ്റോറേജിൽ' ആണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.

Related articles

See all
Popular News

ബേക്കറികള്‍ വഴിയുള്ള ഹോര്‍ട്ടിവൈന്‍ വില്‍പ്പന; ലൈസന്‍സ് റദ്ദാക്കും, നിയമോപദേശം തേടാന്‍ മന്...

Popular News

10 ലക്ഷം തന്നില്ലെങ്കിൽ കൊടികുത്തും; കോർപ്പറേഷൻ ഭരണത്തിന്റെ തണലിൽ സി.പി.എം കൗൺസിലര്‍ അജിയു...

Popular News

സി.പി.എം കണ്ണൂർ വിപുലീകൃത ജില്ലാ കമ്മിറ്റിക്ക് ഇന്ന് തുടക്കം; തുടർച്ചയായ തോൽവികളും മാസപ്പട...

Popular News

മാസപ്പടി കേസില്‍ ഇ.ഡിയുടെ നിർണ്ണായക നീക്കം; ചോദ്യം ചെയ്യലിനായി ഡൽഹിയിൽ നിന്ന് ഉന്നത ഉദ്യോഗ...

Save your stories

Sign in