Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

തിരഞ്ഞെടുപ്പിലെ ഓരോ വോട്ടും പ്രാധാന്യം അർഹിക്കുന്നത്; വയനാടിന് മാത്രമല്ല രാജ്യത്തിനു വേണ്ടിയാണ് വോട്ട്: പ്രിയങ്ക ​ഗാന്ധി

തിരഞ്ഞെടുപ്പിലെ  ഓരോ വോട്ടും പ്രാധാന്യം അർഹിക്കുന്നത്; വയനാടിന് മാത്രമല്ല രാജ്യത്തിനു വേണ്ടിയാണ് വോട്ട്: പ്രിയങ്ക ​ഗാന്ധി
വയനാട്:  പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച് എഐസിസി ജനറല്‍ സെക്രട്ടറി  പ്രിയങ്ക ​ഗാന്ധി. തിരഞ്ഞെടുപ്പില്‍ നിങ്ങൾ ചെയ്യുന്ന ഓരോ വോട്ടും പ്രാധാന്യം അർഹിക്കുന്നതാണ്. വയനാടിന് മാത്രമല്ല രാജ്യത്തിനു വേണ്ടി കൂടിയാണ് നിങ്ങൾ വോട്ടു ചെയ്യുന്നതെന്ന് പ്രിയങ്ക ഗാന്ധി കൂട്ടിച്ചേർത്തു. കഴിഞ്ഞ പത്തു വർഷമായി ഭരണഘടന സ്ഥപനങ്ങളെല്ലാം ബിജെപി തകർക്കുന്നുവെന്ന് പ്രിയങ്ക ഗാന്ധി ആരോപിച്ചു. രാജ്യത്തെ ഭരണഘടനയെ മാറ്റി എഴുതാൻ ബിജെപി ശ്രമിക്കുന്നു.  അവശ്യ വസ്തുക്കളുടെയും നിത്യോപയോഗ സാധനങ്ങളുടെയും വിലയിൽ ഓരോ ദിവസവും വന്‍ വർധനവാണ് ഉണ്ടാകുന്നത്. രാജ്യത്ത് തൊഴിലില്ലായ്മ വർധിച്ച് കൊണ്ടിരിക്കുകയാണ്. രാജ്യത്തെ പ്രധാന പ്രശ്നങ്ങളെ കുറിച്ച് പ്രധാനമന്ത്രിയും ബിജെപിയും സംസാരിക്കുന്നില്ല. തിരഞ്ഞെടുപ്പിന്‍റെ സമയത്ത് തന്നെ കോണ്‍ഗ്രസിന്‍റെ ബാങ്ക് അക്കൗണ്ടുകളെല്ലാം ബിജെപി മരവിപ്പിച്ചു. തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നേരിടാൻ ബിജെപിക്ക് ധൈര്യമില്ലാത്തതുകൊണ്ടാണ് ഈ നടപടിയെന്ന് പ്രിയങ്ക ഗാന്ധി വിമർശിച്ചു. തിരഞ്ഞെടുപ്പില്‍ വയനാട് നിന്നും മത്സരിക്കുന്ന തന്‍റെ സഹോദരന്‍ രാഹുൽ ഗാന്ധിയെ നരേന്ദ്ര മോദിയും പിണറായിയും വിമർശിക്കുന്നുവെന്നും ഇതിനെതിരെ പ്രതികരിക്കുമെന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേർത്തു.

Related articles

See all
Latest News

വയനാട് പുനരധിവാസം: മുസ്ലിം ലീഗ് നിർമ്മിച്ച ആദ്യ 51 വീടുകളുടെ ഗൃഹപ്രവേശനം ഇന്ന്

Latest News

സര്‍ക്കാര്‍ വാദങ്ങള്‍ പൊളിയുന്നു; നിർമാണം പൂർത്തിയാകും മുൻപേ ടൗൺഷിപ്പിലെ വീടുകളിൽ വിള്ളൽ;...

Latest News

തദ്ദേശ സ്ഥാപനങ്ങളെ ശ്വാസം മുട്ടിച്ച് സർക്കാർ; ഫണ്ട് കുടിശ്ശികയ്ക്കെതിരെ വയനാട് കളക്ടറേറ്റി...

Latest News

'കോൺഗ്രസ് ഭൂമിയിൽ ഡിവൈഎഫ്ഐ ഗുണ്ടായിസം'; സർക്കാരിനെതിരെ സണ്ണി ജോസഫ്

Save your stories

Sign in