Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനം; ചാവേര്‍ ആക്രമമുണ്ടാകുമെന്ന് ഊമക്കത്ത്; പോലീസിന് ഗുരുതര വീഴ്ച; വിവിഐപി സുരക്ഷ വിവരങ്ങള്‍ ചോര്‍ന്നു

പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനം; ചാവേര്‍ ആക്രമമുണ്ടാകുമെന്ന് ഊമക്കത്ത്; പോലീസിന് ഗുരുതര വീഴ്ച; വിവിഐപി സുരക്ഷ വിവരങ്ങള്‍ ചോര്‍ന്നു
തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട് പോലീസിന് ഗുരുതര സുരക്ഷ വീഴ്ച. സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ പൂർണ്ണ വിവരങ്ങൾ അടങ്ങുന്ന എഡിജിപി ഇന്‍റലിജൻസ് റിപ്പോര്‍ട്ടാണ് പുറത്തായത്. 49 പേജുള്ള റിപ്പോർട്ടിൽ വിവിഐപി സുരക്ഷയുടെ സമഗ്രവിവരങ്ങൾ അടങ്ങിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സന്ദർശനം നടക്കുന്ന ജില്ലകളിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് മാത്രമാണ് ഇത് കൈമാറിയിരുന്നത്. അതേസമയം കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നേരെ ചാവേര്‍ ആക്രമണം നടത്തുമെന്ന് ഊമക്കത്ത്  ലഭിച്ചു. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനാണ് ഊമക്കത്ത് ലഭിച്ചത്. എറണാകുളം സ്വദേശി ജോസഫ് ജോൺ നടുമുറ്റത്തിലിന്റെ പേരിലാണ് കത്ത് വന്നത്. കത്ത് എഡിജിപി ഇൻ്റലജൻസിന് കൈമാറി. ഇതിന്‍റെ അടിസ്ഥാനത്തിൽ അതീവ ഗൌരവത്തോടെ പൊലീസും രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചു. ഏപ്രിൽ 24, 25 ദിവസങ്ങളിലാണ് പ്രധാനമന്ത്രി കേരളം സന്ദർശിക്കുന്നത്. കൊച്ചിയിലും തിരുവനന്തപുരത്തും പ്രധാനമന്ത്രിക്ക് ചടങ്ങുകൾ ഉണ്ട്.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in