Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

President's Sabarimala Visit| രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇന്ന് ശബരിമലയില്‍; തീര്‍ത്ഥാടനത്തിന് നിയന്ത്രണം

President's Sabarimala Visit| രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇന്ന് ശബരിമലയില്‍; തീര്‍ത്ഥാടനത്തിന് നിയന്ത്രണം
തിരുവനന്തപുരം: രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇന്ന് ശബരിമല സന്നിധാനത്ത് ദര്‍ശനം നടത്തും. കേരളത്തിലെ ത്രിദിന സന്ദര്‍ശനത്തിന്റെ ഭാഗമായാണ് രാഷ്ട്രപതിയുടെ ശബരിമല സന്ദര്‍ശനം. രാഷ്ട്രപതിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ശബരിമലയിലും പമ്പയിലും അതീവ സുരക്ഷാ ക്രമീകരണങ്ങളാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. സുരക്ഷാ പരിശോധനകള്‍ കഴിഞ്ഞ ദിവസം തന്നെ നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ പൂര്‍ത്തിയാക്കിയിരുന്നു. രാവിലെ രാജ് ഭവനില്‍ നിന്ന് വ്യോമസേന ഹെലികോപ്റ്ററിലാണ് രാഷ്ട്രപതി ശബരിമലയിലേക്ക് തിരിക്കുക. രാവിലെ 9.05-ന് നിലയ്ക്കലിന് പകരം പ്രമാടത്താണ് ഹെലികോപ്റ്റര്‍ ഇറങ്ങുക. അവിടെ നിന്ന് റോഡ് മാര്‍ഗം പമ്പയിലെത്തി, തുടര്‍ന്ന് പ്രത്യേക വാഹനത്തില്‍ സന്നിധാനത്തേക്ക് പോകും. രാവിലെ 11.50-ന് സന്നിധാനത്ത് എത്തുന്ന രാഷ്ട്രപതിയെ കൊടിമരച്ചുവട്ടില്‍ വെച്ച് തന്ത്രി കണ്ഠര് മഹേഷ് മോഹനര് പൂര്‍ണകുംഭം നല്‍കി സ്വീകരിക്കും. രാഷ്ട്രപതി ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടി സ്വാമി അയ്യപ്പനെ ദര്‍ശിക്കും. ദര്‍ശനത്തിനുശേഷം ഉച്ചയ്ക്ക് 12.20-ന് സന്നിധാനത്തെ ഗസ്റ്റ് ഹൗസില്‍ വിശ്രമിക്കും. കൂടാതെ ദേവസ്വം ബോര്‍ഡിന്റെ ഉപഹാരമായി കുമ്പിളിന്റെ തടിയില്‍ കൊത്തിയെടുത്ത അയ്യപ്പ രൂപം രാഷ്ട്രപതിക്ക് സമ്മാനിക്കും. രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി ശബരിമലയില്‍ തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രപതി ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതുവരെ മറ്റു തീര്‍ത്ഥാടകര്‍ക്ക് നിലയ്ക്കലിന് അപ്പുറത്തേക്ക് പ്രവേശനം അനുവദിക്കില്ല. രാത്രിയോടെ തിരിച്ച് തിരുവനന്തപുരത്ത് എത്തുന്ന രാഷ്ട്രപതി, വൈകീട്ട് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കര്‍ നല്‍കുന്ന അത്താഴവിരുന്നില്‍ പങ്കെടുക്കും. സംസ്ഥാന സന്ദര്‍ശനത്തിനിടെ മറ്റ് പ്രധാന പരിപാടികളിലും രാഷ്ട്രപതി പങ്കെടുക്കുന്നുണ്ട്. വ്യാഴാഴ്ച രാവിലെ 10 മണിക്ക് രാജ്ഭവന്‍ വളപ്പില്‍ മുന്‍ രാഷ്ട്രപതി കെ. ആര്‍. നാരായണന്റെ പ്രതിമ അനാച്ഛാദനം ചെയ്യും. 12.20-ന് ശിവഗിരിയില്‍ ശ്രീനാരായണ ഗുരു മഹാസമാധിയുടെ ശതാബ്ദി പരിപാടി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് വൈകിട്ട് 4.15-ന് പാലാ സെന്റ് തോമസ് കോളേജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷ സമാപനത്തിലും പങ്കെടുക്കും. വെള്ളിയാഴ്ച പകല്‍ 12.10-ന് എറണാകുളം സെന്റ് തെരേസാസ് കോളേജിന്റെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുത്ത ശേഷം രാഷ്ട്രപതി കൊച്ചിയില്‍ നിന്ന് ഡല്‍ഹിക്ക് മടങ്ങും.

Related articles

See all
Popular News

'ഐ ലവ് സി എം' ,മുഖ്യമന്ത്രിക്ക് മുത്തം നൽകി അസമിലെ ആരാധകൻ

Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Popular News

കോവളത്ത് സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; രണ്ടുപേർ പിടിയിൽ

Save your stories

Sign in