Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

റാന്നിയിൽ ശബരിമല തീർത്ഥാടന മുന്നൊരുക്കങ്ങൾ അവതാളത്തിൽ

റാന്നിയിൽ ശബരിമല തീർത്ഥാടന മുന്നൊരുക്കങ്ങൾ അവതാളത്തിൽ
ശബരിമല ഉൾപ്പെടുന്ന റാന്നി നഗരത്തിൽ തീർത്ഥാടന മുന്നൊരുക്കങ്ങൾ അവതാളത്തിൽ. ജനവിരുദ്ധ ഭരണത്തിനെതിരെ പഞ്ചായത്തോഫീസിന് മുന്നിൽ കോൺഗ്രസ് പ്രതിഷേധം. റാന്നി പഴവങ്ങാടി പഞ്ചായത്തിന്‍റെ ജനവിരുദ്ധ ഭരണത്തിനും നാടിനോടുള്ള അവഗണനക്കുമെതിരെ യാണ് കോൺഗ്രസ് പഴവങ്ങാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തായത്തിന് മുന്നിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചത്. റാന്നി നഗരത്തിൽ ശബരിമല തീർത്ഥാടകർക്കായുള്ള മുന്നൊരുക്കങ്ങൾ തുടങ്ങിയിട്ടില്ല. വഴിവിളക്കുകൾ എങ്ങും പ്രകാശിക്കുന്നില്ല. സന്ധ്യകഴിഞ്ഞാൽ റാന്നിയിലെ വീഥികളിൽ കൂരിരുട്ടാണ്. തീർത്ഥാടകർക്ക് വിശ്രമകേന്ദ്രങ്ങൾ എല്ലാത്ത ഏക പഞ്ചായത്തായി പഴവങ്ങാടി മാറുകയാണ്. പഞ്ചായത്തിന്‍റെ ഭരണം നിലച്ച മട്ടാണന്നും സാധാരണക്കാരായ ആളുകൾ ഏറെയുള്ള പഞ്ചായത്തിൽ വീടില്ലാത്തവന് വീടു പോലും നിഷേധിച്ചിരിക്കയാണന്നും. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്ന സ്ഥിതിയാണ് റാന്നി എംഎൽഎയും പഴവങ്ങാടി പ്രസിഡന്‍റും എന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്തു കൊണ്ട് ഡിസിസി പ്രസിഡന്‍റ് ബാബു ജോർജ്ജ് പറഞ്ഞു. പ്രകാശ് തോമസ് അധ്യക്ഷത വഹിച്ചു. റിങ്കു ചെറിയാൻ, സതീഷ് പണിക്കർ എന്നിവർ സംസാരിച്ചു. വരുംദിനങ്ങളിൽ സമരം ശക്തമാക്കുവാനാണ് തീരുമാനം . https://youtu.be/StEakppTQUc

Related articles

See all
Kerala

കാടുപിടിച്ച് മാലിന്യം മൂടി പത്തനംതിട്ട റിംഗ് റോഡ് ; ഭീഷണിയായി തെരുവ് നായ ശല്യവും

Kerala

പത്തനംതിട്ട ജില്ലയില്‍ ശക്തമായ മഴ; നദികളിലെ ജലനിരപ്പ് അപകടനിലയ്ക്ക് മുകളില്‍; ജാഗ്രതാ നിര്...

Kerala

ജസ്ന മരിയ ജെയിംസ് തിരോധാന കേസ് : സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി വെള്ളിയാഴ്ചത്തേക്ക...

Kerala

ശബരിമല തീര്‍ത്ഥാടനം: ആരോഗ്യ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി; ഡിസംബര്‍ 26ന് ശേഷം ആര്‍.ടി.പി.സ...

Save your stories

Sign in