Logo
Sun, Jun 14, 2026 • 06:50 PM
LIVE TV
Watch

No business videos available

No Middle East videos available

പൂഞ്ച് ഭീകരാക്രമണം; രണ്ട് ഭീകരരുടെ രേഖാചിത്രം പുറത്ത് വിട്ട് സെെന്യം


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
May 06, 2024
1 min read Updated: June 09, 2026
SHARE:
SAVE: Login to save

പൂഞ്ച് ഭീകരാക്രമണം; രണ്ട് ഭീകരരുടെ രേഖാചിത്രം പുറത്ത് വിട്ട് സെെന്യം
ന്യൂഡല്‍ഹി: പൂഞ്ച് ഭീകരാക്രമണത്തില്‍ ഉള്‍പ്പെട്ട രണ്ട് ഭീകരരുടെ രേഖാചിത്രം സൈന്യം പുറത്ത് വിട്ടു. ഭീകരരെ പിടികൂടാന്‍ സഹായിക്കുന്നവർക്ക് 20 ലക്ഷം രൂപ ഇനാം നൽകുമെന്ന് സെെന്യം അറിയിച്ചു. ഭീകരർക്കായുള്ള തെരച്ചിൽ സൈന്യം തുടരുകയാണ്. ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച വ്യോമസേന സൈനികന്‍ വിക്കി പഹാഡെയുടെ മൃതദേഹം നാട്ടിലെത്തിച്ചു. ശനിയാഴ്ച വൈകീട്ട് സുരൻകോട്ട് മേഖലയിലെ സനായി ടോപ്പിലേക്ക് വാഹനങ്ങൾ നീങ്ങുന്നതിനിടെ ശശിധറിന് സമീപത്തുവെച്ചാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ ഒരു സൈനികൻ കൊല്ലപ്പെടുകയും നാല് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഭീകരർ രണ്ടുവാഹനങ്ങൾക്കുനേരേ പതുങ്ങിയിരുന്ന് വെടിയുതിർക്കുകയായിരുന്നു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10