Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

വധശ്രമക്കേസിൽ സിഒടി നസീറിന്റെ രഹസ്യ മൊഴി എടുക്കും; അന്വേഷണ സംഘം തലശേരി കോടതിയിൽ അപേക്ഷ നൽകും

വധശ്രമക്കേസിൽ സിഒടി നസീറിന്റെ രഹസ്യ മൊഴി എടുക്കും; അന്വേഷണ സംഘം തലശേരി കോടതിയിൽ അപേക്ഷ നൽകും
COT-Nazeer-1 വധശ്രമത്തിൽ സിഒടി നസീറിന്‍റെ രഹസ്യ മൊഴി എടുക്കും. ഇതിനായി പോലീസ് ഇന്ന് തലശേരി കോടതിയിൽ അപേക്ഷ നൽകും. നേരത്തെ 3 തവണ പോലീസ് മൊഴി രേഖപ്പെടുത്തിയിരുന്നു. ഈ മൊഴികളിൽ അപാകത ഉള്ളതിനാലാണ് 164-ആം വകുപ്പ് പ്രകാരം രഹസ്യ മൊഴി എടുക്കുന്നത്. എഎൻ ഷംസീർ എംഎൽഎക്കെതിരെ പറഞ്ഞ ഭാഗം മൊഴിയിൽ രേഖപ്പെടുത്തിയില്ലെന്ന സിഒടി നസീറിന്‍റെ പരാതിയെത്തുടർന്നാണ് രഹസ്യ മൊഴി എടുക്കുന്നത്. തലശ്ശേരി സ്റ്റേഡിയം നവീകരണത്തിലെ ക്രമക്കേട് ചൂണ്ടിക്കാട്ടിയതിന് എ.എന്‍ ഷംസീര്‍ അദ്ദേഹത്തിന്‍റെ ഓഫീസില്‍ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തിയെന്നും നസീര്‍ ആരോപിച്ചു.ഇക്കാര്യം പൊലീസിനോട് പറഞ്ഞിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മെയ് 18നാണ് സി.ഒ.ടി നസീറിനെതിരെ വധശ്രമമുണ്ടായത്. ആക്രമണത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. പാര്‍ട്ടിയില്‍ നിന്നും അകന്നതും ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിച്ചതും മൂലമുള്ള വിരോധമാണ് തന്നോടുള്ളതെന്നും അതിന്‍റെ പേരിലാണ് അക്രമിക്കപ്പെട്ടതെന്നുമാണ് നസീറിന്‍റെ മൊഴി. സംഭവത്തില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റിലായിരുന്നു. കൊളശേരി കളരിമുക്ക് സ്വദേശി സോജിത്ത്, പൊന്ന്യം പുല്ലോടിയിലെ അശ്വന്ത് എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in