Ramesh Chennithala| പൊലീസ് സ്റ്റേഷനുകള്‍ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകള്‍ പോലെയായി; പൊലീസുകാരെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രി: രമേശ് ചെന്നിത്തല
Jaihind TV News Report
Jaihind TV Web Desk
September 10, 2025
1 min read
•
Updated: June 24, 2026
പൊലീസ് അതിക്രമങ്ങളെ വിമര്‍ശിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല രംഗത്ത്. പൊലീസ് സ്റ്റേഷനുകള്‍ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകള്‍ പോലെയായി മാറിയെന്നും, ഏത് കുറ്റം ചെയ്താലും പൊലീസുകാര്‍ക്ക് രാഷ്ട്രീയ സംരക്ഷണം ലഭിക്കുന്നത് കൊണ്ടാണ് ഇത് സംഭവിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രിയാണ് പൊലീസുകാരെ സംരക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് അതിക്രമങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് ശക്തമായ സമരത്തിലേക്ക് നീങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം സംസ്ഥാനത്തെ സര്‍വ്വകലാശാലകളുടെ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാണെന്നും ചെന്നിത്തല ആരോപിച്ചു. സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള വഴക്ക്, വൈസ് ചാന്‍സലറും രജിസ്ട്രാറും തമ്മിലുള്ള വഴക്ക് എന്നിവ കാരണം സര്‍വ്വകലാശാലകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനമില്ലാത്ത രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.10 വര്‍ഷം മുന്‍പ് നടന്ന കാര്യങ്ങളാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നതെന്നും, അന്ന് ആരും ഇതേക്കുറിച്ച് സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10