Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പിഎം ശ്രീ തര്‍ക്കം രൂക്ഷം: സിപിഐ മന്ത്രിമാര്‍ ഇന്ന് മന്ത്രിസഭാ യോഗം ബഹിഷ്‌കരിക്കും

പിഎം ശ്രീ തര്‍ക്കം രൂക്ഷം: സിപിഐ മന്ത്രിമാര്‍ ഇന്ന് മന്ത്രിസഭാ യോഗം ബഹിഷ്‌കരിക്കും
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി സംബന്ധിച്ച തര്‍ക്കം ഇടതുമുന്നണിയില്‍ പൊട്ടിത്തെറിയിലേക്ക് നീങ്ങുന്നതിനിടെ, ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം സിപിഐ മന്ത്രിമാര്‍ ബഹിഷ്‌കരിക്കും. വിഷയം സംബന്ധിച്ച് ശക്തമായ നിലപാടെടുക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഐ അവൈലബിള്‍ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചിരുന്നു. സിപിഐയുടെ നാല് മന്ത്രിമാര്‍ തലസ്ഥാനത്തുണ്ടെങ്കിലും മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കില്ല. ഇന്ന് ഒരിക്കല്‍ കൂടി സിപിഐ സെക്രട്ടറിയേറ്റ് യോഗം ചേരും. ഈ യോഗത്തിലായിരിക്കും വിഷയത്തില്‍ സ്വീകരിക്കേണ്ട തുടര്‍നടപടികള്‍ സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുക. സംസ്ഥാന വിദ്യാഭ്യാസ രംഗത്ത് വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയ പിഎം ശ്രീ പദ്ധതിയുടെ ധാരണാപത്രം റദ്ദാക്കണം എന്നതാണ് സിപിഐ പ്രധാനമായും മുന്നോട്ട് വെക്കുന്ന ആവശ്യം. പിഎം ശ്രീ പദ്ധതിയില്‍ നിന്ന് സംസ്ഥാനം പിന്മാറുന്നതായി അറിയിച്ച് കേന്ദ്രത്തിന് കത്ത് നല്‍കണമെന്നും സിപിഐ ആവശ്യപ്പെടുന്നു. കേന്ദ്ര സര്‍ക്കാരിന്റെ വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീ സംസ്ഥാനത്തിന്റെ ഭരണഘടനാപരമായ അവകാശങ്ങളെ ലംഘിക്കുന്നതായും ഫെഡറല്‍ സംവിധാനത്തിന് വിരുദ്ധമാണെന്നുമാണ് സിപിഐയുടെ നിലപാട്.

Related articles

See all
Popular News

'ഐ ലവ് സി എം' ,മുഖ്യമന്ത്രിക്ക് മുത്തം നൽകി അസമിലെ ആരാധകൻ

Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Popular News

കോവളത്ത് സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; രണ്ടുപേർ പിടിയിൽ

Save your stories

Sign in