'മോദിയുടെ കസേര ഇളകിത്തുടങ്ങി, തന്‍റെ സുഹൃത്തുക്കളെ തന്നെ ആക്രമിക്കുന്നു'; പരിഹസിച്ച് മല്ലികാർജുന്‍ ഖാർഗെ
Jaihind TV News Report
Jaihind TV Web Desk
May 08, 2024
1 min read
•
Updated: June 09, 2026
ന്യൂഡല്‍ഹി: മോദിയുടെ കസേര ഇളകിത്തുടങ്ങിയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാർജുന്‍ ഖാർഗെ. ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ ആദ്യ മൂന്നു ഘട്ടങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ മോദിക്ക് ഇക്കാര്യം മനസിലായി. അതുകൊണ്ടാണ് സ്വന്തം സുഹൃത്തുക്കള്‍ക്കെതിരെ തന്നെ മോദി പറഞ്ഞുതുടങ്ങിയതെന്ന് ഖാര്‍ഗെ പരിഹസിച്ചു. മോദിയുടെ അദാനി-അംബാനി പരാമർശത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
"കാലം മാറുകയാണ്, സുഹൃത്തുക്കൾ ഇനി സുഹൃത്തുക്കളല്ല...! മൂന്നു ഘട്ട തിരഞ്ഞെടുപ്പ് പൂർത്തിയായപ്പോൾ, ഇന്ന് പ്രധാനമന്ത്രി സ്വന്തം സുഹൃത്തുക്കളെ ആക്രമിക്കാൻ തുടങ്ങിയിരിക്കുന്നു. മോദിജിയുടെ കസേര ഇളകുകയാണെന്ന് വ്യക്തമാകുന്നു. ഇതാണ് തിരഞ്ഞെടുപ്പ് ഫലത്തിന്‍റെ യഥാർത്ഥ ട്രെന്‍ഡ്" - ഖാർഗെ പറഞ്ഞു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10