പ്രധാനമന്ത്രി നരേന്ദ്രമോദി മെയ് 15 വെള്ളിയാഴ്ച യുഎഇയില്‍ എത്തും. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദുമായി, അദേഹം കൂടിക്കാഴ്ച നടത്തും. നെതര്‍ലാന്‍ഡ്‌സ്, സ്വീഡന്‍, നോര്‍വേ, ഇറ്റലി എന്നീ രാജ്യങ്ങളിലും അദേഹം സന്ദര്‍ശനം നടത്തും. മെയ് 15 മുതല്‍ മെയ് 20 വരെ നീളുന്നതാണ് ഈ ലോക പര്യടനം.
ഉഭയകക്ഷി വിഷയങ്ങള്‍, ഊര്‍ജ്ജ സഹകരണം, പ്രാദേശിക-രാജ്യാന്തര വിഷയങ്ങള്‍ എന്നിവയില്‍ യുഎഇയുമായി ചര്‍ച്ച നടത്തുമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അതേസമയം, ഇന്ത്യക്കാരോട് വിദേശ രാജ്യങ്ങളിലെ സന്ദര്‍ശനങ്ങള്‍ ഒഴിവാക്കണണെന്ന് പറഞ്ഞ്, മണിക്കൂറുകള്‍ കഴിയുമ്പോഴാണ്, അഞ്ച് രാജ്യങ്ങളിലേക്കുള്ള നീണ്ട പര്യടനത്തിന് തയ്യാറെടുക്കുന്നത്.
വിദേശ യാത്രകള്‍ ഒഴിവാക്കാന്‍ പറഞ്ഞ മോദി വീണ്ടും ലോക പര്യടനത്തിന്; മെയ് 15 ന് യുഎഇ സന്ദര്‍ശിക്കും; അഞ്ചു ദിവസത്തെ പര്യടനത്തില്‍ 5 ലോക രാജ്യങ്ങളും