Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിന് മെയ് 16 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം; ജൂണ്‍ 24ന് ക്ലാസുകള്‍ ആരംഭിക്കും

സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിന് മെയ് 16 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം; ജൂണ്‍ 24ന് ക്ലാസുകള്‍ ആരംഭിക്കും
തിരുവനന്തപുരം:  സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശന നടപടി മെയ് 16 മുതല്‍ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി കെ ശിവൻ കുട്ടി.  പ്ലസ് വണ്‍ പ്രവേശനത്തിനായി മെയ് 16 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. ട്രയല്‍ അലോട്ട്മെന്‍റ്  മെയ് 29നും ആദ്യ അലോട്ട്മെന്‍റ് ജൂണ്‍ അഞ്ചിനും പ്രസിദ്ധീകരിക്കും.  പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കി ജൂണ്‍ 24ന് പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കും. ഇത്തവണ പ്ലസ് ടുവിന് ആകെ 4,33,23 സീറ്റുകളാണുള്ളതെന്ന് മന്ത്രി ശിവൻ കുട്ടി പറഞ്ഞു. 4,33,231 സീറ്റുകളാണ് ആകെ പ്ലസ് വണ്‍ പ്രവേശനത്തിനായുള്ളത്. വിഎച്ച്സിയില്‍ ആകെ 33,030 സീറ്റുകളും പോളിടെക്നിക്കില്‍ 9990 സീറ്റുകളുമാണുള്ളത്. ബാച്ച് വര്‍ധനവിലൂടെ ഇത്തവണ പ്ലസ് വണ്‍ പ്രവേശനത്തിന് ആകെ 73,724 സീറ്റുകളുടെ വര്‍ധനവുണ്ടാകുമെന്നും അറിയിച്ചു. ഏകജാലക സംവിധാനം വഴിയായിരിക്കും പ്ലസ് വണ്‍ പ്രവേശനം. https://hscap.kerala.gov.in/ എന്ന വെബ് സൈറ്റ് വഴിയായിരിക്കും മെയ് 16 മുതല്‍ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാനാകുക.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in