V D Satheesan| 'ക്രിമിനല്‍ സംഘത്തിനാണ് പിണറായി വിജയന്‍ നേതൃത്വം നല്‍കുന്നത്'; പൊലീസ് മര്‍ദനങ്ങളില്‍ മുഖ്യമന്ത്രി മൗനം പാലിക്കുന്നു: വി ഡി സതീശന്‍
Jaihind TV News Report
Jaihind TV Web Desk
September 11, 2025
1 min read
•
Updated: June 09, 2026
കേരളത്തില്‍ പൊലീസ് ക്രൂരതകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പിണറായി വിജയന്‍ നയിക്കുന്നത് ഒരു ക്രിമിനല്‍ സംഘത്തെയാണെന്നും, ഇത് പൊലീസല്ല മറിച്ച് ഗുണ്ടാസംഘമാണെന്നും സതീശന്‍ ആരോപിച്ചു. സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന പൊലീസ് അതിക്രമങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി മൗനം പാലിക്കുന്നതിനെയും അദ്ദേഹം ശക്തമായി ചോദ്യം ചെയ്തു.
സെപ്റ്റംബര്‍ മൂന്നിനാണ് കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ നടന്ന ക്രൂരമായ പീഡനത്തെക്കുറിച്ചുള്ള വാര്‍ത്ത പുറത്തുവന്നത്. തുടര്‍ന്ന് സംസ്ഥാനത്തെ വിവിധ ജില്ലകളില്‍നിന്ന് സമാനമായ പൊലീസ് മര്‍ദനവാര്‍ത്തകള്‍ പുറത്തുവന്നു. ഇത്തരം ക്രൂരമായ മര്‍ദനത്തിന്റെ വാര്‍ത്തകള്‍ പുറത്തു വന്നിട്ടം ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി മൗനം പാലിക്കുകയാണെന്ന് സതീശന്‍ ചൂണ്ടിക്കാട്ടി. ആഭ്യന്തരവകുപ്പിനെതിരെ ഇത്രയധികം തെളിവുകളോടെയുള്ള ആരോപണങ്ങള്‍ മുന്‍പ് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
'മുഖ്യമന്ത്രി ആരെയാണ് സംരക്ഷിക്കുന്നത്? ആരെയാണ് ഭയപ്പെടുന്നത്?' എന്ന ചോദ്യങ്ങള്‍ ഉന്നയിച്ച സതീശന്‍, ഉത്തരവാദികളായ പൊലീസുകാരെ സര്‍വീസില്‍നിന്ന് പിരിച്ചുവിടുന്നത് ഉള്‍പ്പെടെയുള്ള ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് ആവശ്യപ്പെട്ടു. ജനങ്ങള്‍ തിരഞ്ഞെടുത്ത ഒരു ഭരണകൂടത്തിനെതിരെ ആരോപണങ്ങള്‍ ഉയരുമ്പോള്‍ അതിന് മറുപടി പറയാനുള്ള ഭരണഘടനാപരവും ധാര്‍മികവുമായ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
സാധാരണക്കാരോട് ഗുണ്ടകളോട് പോലും ചെയ്യാത്ത ക്രൂരതകള്‍ കാട്ടുന്ന അതേ പൊലീസ് ഗുണ്ടകള്‍ക്ക് ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ മദ്യം വാങ്ങി നല്‍കുന്നു എന്നും സതീശന്‍ ആരോപിച്ചു. മുഖ്യമന്ത്രി കേരളത്തിലെ പൊതുസമൂഹത്തോട് മറുപടി പറയാതെ ഒളിച്ചോടുകയാണെന്നും അദ്ദേഹം പറഞ്ഞു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10