Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പിണറായുടെ ട്രബിൾ ഷൂട്ടറാണ് ഇ.പി; ഇ.പിക്കെതിരെ നടപടി എടുക്കാനുള്ള ധൈര്യം പിണറായിക്കില്ല : രമേശ് ചെന്നിത്തല

പിണറായുടെ ട്രബിൾ ഷൂട്ടറാണ് ഇ.പി; ഇ.പിക്കെതിരെ നടപടി എടുക്കാനുള്ള ധൈര്യം പിണറായിക്കില്ല : രമേശ് ചെന്നിത്തല
തിരുവനന്തപുരം: ബിജെപി നേതാവുമായി കൂടിക്കാഴ്ച നടത്തിയതിൽ എൽഡിഎഫ് കൺവീനർ ഇ പി ജയരാജനെതിരെ നടപടിയെടുക്കാനുള്ള ധൈര്യം പിണറായി വിജയനില്ലെന്ന് കോൺഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായുടെ ട്രബിൾ ഷൂട്ടറാണ് ഇ.പി. മുഖ്യമന്ത്രി അറിയാതെ ഇ.പി ഒരു ചെറുവിരൽ അനക്കില്ല. ആ നിലയ്ക്ക് ഇ.പിക്കെതിരെ നടപടിയെടുത്താൽ ഉണ്ടാകാൻ പോകുന്ന പുകിൽ അറിയാവുന്ന മുഖ്യമന്ത്രിക്ക് പത്തി മടക്കിയിരിക്കാനല്ലാതെ ഒന്നും ചെയ്യാനാവില്ലെന്ന് സിപിഎമ്മിലെ ആർക്കാണ് അറിയാത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്ര ഷെയ്ഡീ ബാന്ധവം മുഖ്യമന്ത്രി പിണറായി അറിഞ്ഞ് കൊണ്ട് തന്നെയാണ് നടന്നത്. ഈ ബന്ധം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ തുടങ്ങിയ സിപിഎം - ബിജെപി ബന്ധം മറനീക്കി ഇപ്പോൾ പുറത്ത് വന്നുവെന്ന് മാത്രം. പാർലമെന്‍റ് തിരഞ്ഞെടുപ്പിലും ഇവർ തമ്മിലുള്ള അന്തർധാര സജീവമായിരുന്നു. ഇത് കൊണ്ടൊന്നും ഇരു പാർട്ടികളും ഒരു സീറ്റ് പോലും ജയിക്കാൻ പോകുന്നില്ല. ഇരുവരുടെയും ആഗ്രഹം കോൺഗ്രസ് മുക്ത ഭാരതമാണ്. അത് വെറും മലർപ്പോടിക്കാരന്‍റെ സ്വപ്നം മാത്രമാണെന്ന് അദ്ദേഹം ആരോപിച്ചു. ഇന്നത്തെ കോൺഗ്രസ് നാളത്തെ ബിജെപി എന്ന നീചമായ കള്ള പ്രചരണം ഈ തിരഞ്ഞെടുപ്പുകാലത്ത് നടത്തിയ സിപിഎമ്മിന്‍റെ യഥാർത്ഥ മുഖമാണ് ഇപ്പോൾ വെളിച്ചത്ത് വന്നിരിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in