Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

"ഇവിടെ ഇങ്ങനെ വടിയും നീട്ടി നിൽക്കേണ്ടതില്ല"; വിഴിഞ്ഞം വിവാദത്തിൽ ചോദ്യം ഉന്നയിച്ച മാധ്യമങ്ങളോട് ക്ഷുഭിതനായി പിണറായി വിജയൻ

"ഇവിടെ ഇങ്ങനെ വടിയും നീട്ടി നിൽക്കേണ്ടതില്ല"; വിഴിഞ്ഞം വിവാദത്തിൽ ചോദ്യം ഉന്നയിച്ച മാധ്യമങ്ങളോട് ക്ഷുഭിതനായി പിണറായി വിജയൻ

വിഴിഞ്ഞം ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് സി.പി.എമ്മിൽ നിലനിൽക്കുന്ന ആഭ്യന്തര ഭിന്നതകളെക്കുറിച്ചുള്ള ചോദ്യങ്ങളോട് കടുത്ത ഭാഷയിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. എന്തെങ്കിലും പറയാനുണ്ടെങ്കിൽ താൻ വ്യക്തമാക്കുമെന്നും, മാധ്യമപ്രവർത്തകർ ഇവിടെ ഇങ്ങനെ വടിയും നീട്ടി നിൽക്കേണ്ടതില്ലെന്നുമായിരുന്നു ഡൽഹിയിൽ വെച്ചുള്ള അദ്ദേഹത്തിന്റെ മറുപടി. ഡൽഹിയിൽ ആരംഭിക്കുന്ന സി.പി.എം പ്രത്യേക കേന്ദ്രകമ്മിറ്റി യോഗത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം.

കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പെട്ട് പൊളിറ്റ് ബ്യൂറോ (പി.ബി) അന്തിമ രൂപം നൽകിയ റിപ്പോർട്ട് സി.പി.എമ്മിന്റെ പ്രത്യേക കേന്ദ്ര കമ്മിറ്റി ഇന്ന് പരിഗണിക്കും. പാർട്ടിയിൽ നടപ്പിലാക്കേണ്ട തിരുത്തൽ നടപടി റിപ്പോർട്ടും തിങ്കളാഴ്ച വരെ നീളുന്ന കേന്ദ്ര കമ്മിറ്റി യോഗത്തിൽ വിശദമായി ചർച്ച ചെയ്യും.

വിഴിഞ്ഞം ഓഹരി കൈമാറ്റ വിഷയത്തിൽ കേരളത്തിലെ സി.പി.എമ്മിൽ തർക്കം രൂക്ഷമായിരിക്കെയാണ് ഡൽഹിയിൽ കേന്ദ്രകമ്മിറ്റി യോഗം ചേരുന്നത്. കേരളത്തിൽ നിന്നുള്ള നേതാക്കൾക്കിടയിലെ ഈ വിഭാഗീയത കേന്ദ്രകമ്മിറ്റിയിലെ ചർച്ചകളിലും പ്രതിഫലിച്ചേക്കുമെന്ന സൂചനകൾ പുറത്തുവരുന്നുണ്ട്. എന്നാൽ, നിലവിലെ ഔദ്യോഗിക അജണ്ട പ്രകാരം തിരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പെട്ട വിഷയങ്ങൾ മാത്രമാകും സി.സിയിൽ ചർച്ചയാകുകയെന്നാണ് മുതിർന്ന നേതാക്കൾ നൽകുന്ന വിശദീകരണം.

Related articles

See all
Popular News

രാജ്യത്ത് പ്ലാസ്റ്റിക് കറൻസി നോട്ടുകൾ വരുമോ? പോളിമർ ഷീറ്റിനായി ആർബിഐയുടെ നടപടികൾ വേഗത്തിൽ

Popular News

"ഡൽഹിയിൽ നടന്നത് ക്രൂരമായ നരനായാട്ട്": കേന്ദ്ര സർക്കാരിനും പോലീസിനുമെതിരെ രൂക്ഷവിമർശനവുമായ...

Popular News

'ഭരണവിരുദ്ധ വികാരം മറക്കണോ? പ്രായപരിധി ഇളവ് എന്തിന്'?; പിണറായിയെ പ്രതിപക്ഷ നേതാവാക്കിയതില്...

Popular News

"കെ.കെ. ജയചന്ദ്രനെ തോൽപ്പിക്കാൻ സിപിഎം നേതാക്കൾ സമീപിച്ചു, ശബ്ദരേഖ കൈയിലുണ്ട്"; വൻ വെളിപ്പ...

Save your stories

Sign in