Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

വാടക ഹെലികോപ്റ്ററില്‍ പിണറായി സർക്കാര്‍ പറന്നത് 48.76 കോടിക്ക്; ഏറ്റവുമധികം തുക ചെലവിട്ടത് 2019-20ല്‍, വിവരാവകാശ രേഖകൾ പുറത്ത്

വാടക ഹെലികോപ്റ്ററില്‍ പിണറായി സർക്കാര്‍ പറന്നത്  48.76 കോടിക്ക്; ഏറ്റവുമധികം തുക  ചെലവിട്ടത് 2019-20ല്‍, വിവരാവകാശ രേഖകൾ പുറത്ത്

തിരുവനന്തപുരം: കഴിഞ്ഞ പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്ത് വാടക ഹെലികോപ്റ്റര്‍ ഉപയോഗിച്ച ഇനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ചെലവാക്കിയത് 48.76 കോടി രൂപ. കോട്ടയം പെരുവ സ്വദേശി എം.ടി. തോമസിന് വിവരാവകാശ നിയമപ്രകാരം ആഭ്യന്തര വകുപ്പ് നല്‍കിയ മറുപടിയിലാണ് ഈ കണക്കുകള്‍ പുറത്തുവന്നത്.

2019-20 സാമ്പത്തിക വര്‍ഷത്തിലാണ് ഹെലികോപ്റ്ററിനായി ഏറ്റവും ഉയര്‍ന്ന തുക ചെലവാക്കിയത്. 18.20 കോടി രൂപയാണ് ആ ഒറ്റ വര്‍ഷം മാത്രം വാടക ഇനത്തില്‍ നല്‍കിയത്. 'ചിപ്സണ്‍ ഏവിയേഷന്‍ പ്രൈവറ്റ് ലിമിറ്റഡ്' എന്ന കമ്പനിയുമായി പൊലീസ് വകുപ്പ് ഉണ്ടാക്കിയ കരാര്‍ വഴിയാണ് കഴിഞ്ഞ സര്‍ക്കാര്‍ ഹെലികോപ്റ്റര്‍ വാടകയ്ക്കെടുത്തത്.

നിലവിലുള്ള പുതുക്കിയ കരാര്‍ ഈ വര്‍ഷം സെപ്റ്റംബര്‍ 18-ന് അവസാനിക്കും. രണ്ട് വര്‍ഷത്തേക്ക് കൂടി കരാര്‍ നീട്ടി നല്‍കാന്‍ വ്യവസ്ഥയുണ്ടെങ്കിലും സേവനം തുടരുന്ന കാര്യത്തില്‍ ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് ആഭ്യന്തരവകുപ്പ് വ്യക്തമാക്കുന്നു.

അതേസമയം, ഹെലികോപ്റ്റര്‍ പ്രധാനമായും എന്തിനെല്ലാമാണ് ഉപയോഗിച്ചതെന്ന ചോദ്യത്തിന് മറുപടി നല്‍കിയിട്ടില്ല. ഈ വര്‍ഷം ആദ്യം ഹെലികോപ്റ്റര്‍ ഉപയോഗിച്ചതിന്റെ 2.4 കോടി രൂപയൊഴിച്ച് ബാക്കി തുക മുഴുവന്‍ വാടക ഇനത്തില്‍ കമ്പനിക്ക് മാറി നല്‍കിയിട്ടുണ്ടെന്നും മറുപടിയില്‍ പറയുന്നു.


Related articles

See all
Popular News

'പിണറായി സർക്കാർ പേ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കിയില്ല'; ജീവനക്കാരുടെ 58,000 കോടിയുടെ കുട...

Popular News

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം നാളെ ആരംഭിക്കും; വികസന നേട്ടങ്ങളോടെ യു.ഡി.എഫ് സർക...

Popular News

സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിക്ക് പിന്നാലെ വൻ പൊട്ടിത്തെറി; മുൻ മന്ത്രിയുടെ സ്റ്റാഫം...

Popular News

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കം; നിയമസഭാ പുസ്തകോത്സവം ഇനി...

Save your stories

Sign in