Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

നിരന്തരമായി അശ്ലീല സന്ദേശമയച്ചു; പിഡിപി നേതാവിനെതിരെ പോലീസില്‍ പരാതി നല്‍കി മാധ്യമ പ്രവര്‍ത്തക

നിരന്തരമായി അശ്ലീല സന്ദേശമയച്ചു; പിഡിപി നേതാവിനെതിരെ പോലീസില്‍ പരാതി നല്‍കി മാധ്യമ പ്രവര്‍ത്തക
കൊച്ചി: ലൈംഗിക ചുവയുള്ള സന്ദേശം നിരന്തരമായി അയച്ച പിഡിപി നേതാവിനെതിരെ പരാതി നല്‍കി മാധ്യമ പ്രവര്‍ത്തക. പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി നിസാര്‍ മേത്തറാണ് ലൈംഗിക ചുവയുള്ള സന്ദേശമയച്ചത്. വാട്സപ്പിലൂടെ അശ്ലീല സന്ദേശങ്ങള്‍ അര്‍ദ്ധരാത്രിയും പുലര്‍ച്ചെയുമായി നിരന്തരം അയക്കുന്നതായി മാധ്യമ പ്രവര്‍ത്തക പരാതിയില്‍ പറയുന്നു. പിഡിപി നേതാവ് അബ്‌ദുൾ നാസർ മഅദനി കേരളത്തിൽ എത്തിയപ്പോള്‍ വാര്‍ത്തകള്‍ക്കായി പിഡിപി തന്നെ ഏർപ്പെടുത്തിയ ആളാണ് നിസാർ മേത്തർ. കണ്ണൂർ സ്വദേശിയാണ്. കൊച്ചിയില്‍ മഅദനിയുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങൾ മാധ്യമപ്രവർത്തക ഇയാളോട് അന്വേഷിച്ചിരുന്നു. പക്ഷെ പിന്നീട് നിസാറിന്‍റെ രീതി മാറുകയും രാത്രി വൈകിയും ലൈഗിംക ചുവയോടെ സന്ദേശങ്ങള്‍ അയക്കുകയായിരുന്നു. മാധ്യമ പ്രവർത്തക വിലക്കിയിട്ടും നിസാർ പിന്മാറിയില്ല. തുടർന്ന് പൊലീസിൽ പരാതി നൽകിയത്.

Related articles

See all
Popular News

ശബരിമല സ്വര്‍ണ്ണക്കേസ്: കേന്ദ്ര ലാബിലെ പരിശോധനാ ഫലം ലഭിക്കാന്‍ പത്ത് ദിവസം കൂടി

Latest News

"വനത്തിലാണ്, വനവാസത്തിനല്ല, ഇത് ഉല്ലാസയാത്ര; മേയ് നാലിന് വിസ്മയം സംഭവിക്കും"; ട്രക്കിംഗുമാ...

Latest News

കേരളം കാത്തിരുന്ന 'വികസന വിസ്മയം'; ശബരിമലയ്ക്ക് നിയമപരിരക്ഷ നല്‍കും; യുഡിഎഫ് പത്രികയിലെ വമ...

Latest News

കേരളത്തിന് യുഡിഎഫിന്റെ 'കൈത്താങ്ങ്'; കേരളം ഉറ്റുനോക്കുന്ന യുഡിഎഫ് പ്രകടനപത്രിക ഇന്ന് പുറത്...

Save your stories

Sign in