Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പെരുന്നാൾ തലേന്ന് പത്തിരി കിട്ടിയില്ല; കായംകുളത്ത് പത്തിരിക്കടയിൽ ഉന്തും തള്ളും!

പെരുന്നാൾ തലേന്ന് പത്തിരി കിട്ടിയില്ല; കായംകുളത്ത് പത്തിരിക്കടയിൽ ഉന്തും തള്ളും!
   

പെരുന്നാൾ തലേന്ന് പത്തിരി ലഭിക്കാത്തതിന്റെ പേരിൽ കായംകുളത്ത് പത്തിരിക്കടയിൽ ഉന്തും തള്ളും. പാചകവാതക ക്ഷാമം വില്ലനായപ്പോൾ പ്രീ-ഓർഡർ ചെയ്തവർക്കും പത്തിരി നൽകാനായില്ല. തർക്കത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.

പാചകവാതക ക്ഷാമം കാരണം മുൻകൂട്ടി ഓർഡർ നൽകിയവർക്ക് പോലും പത്തിരി നൽകാൻ കഴിയാതെ വന്നതാണ് വലിയ തർക്കങ്ങൾക്ക് കാരണമായത്. ഇന്ന് രാവിലെ റോയൽ പത്തിരീസ് എന്ന കടയിലായിരുന്നു സംഭവം. പെരുന്നാളിന് പത്തിരി മുൻകൂട്ടി ഓർഡർ ചെയ്യാം എന്ന ബോർഡുൾപ്പെടെ കടയ്‌ക്ക് മുന്നിലുണ്ട്. ഇത് കണ്ട് നേരത്തേ തന്നെ നൂറുകണക്കിനുപേർ പത്തിരി പ്രീ ഓർഡർ ചെയ്‌തു. പാചകവാതക സിലിണ്ടർ പ്രശ്‌നത്തിന് ഉടൻ പരിഹാരമാകുമെന്ന് കരുതിയാണ് കടയുടമ പണം അഡ്വാൻസ് വാങ്ങി ഓർഡറുകളെടുത്തത്.

എന്നാൽ, എൽപിജി സിലിണ്ടർ കിട്ടാതായതോടെ പത്തിരി ഓർഡർ ചെയ്‌തവർക്ക് പോലും നൽകാൻ തികഞ്ഞില്ല. തിരക്ക് രൂക്ഷമായതോടെ കടയിൽ ടോക്കൺ സംവിധാനം ഏർപ്പെടുത്തിയെങ്കിലും ഫലമുണ്ടായില്ല. ആളുകളെ സ്ഥലത്ത് നിന്നും മാറ്റാനായി കായംകുളം പൊലീസ് ഉൾപ്പെടെ സ്ഥലത്തെത്തി.

Related articles

See all
Popular News

മാസപ്പടി കേസില്‍ ഇ.ഡിയുടെ നിർണ്ണായക നീക്കം; ചോദ്യം ചെയ്യലിനായി ഡൽഹിയിൽ നിന്ന് ഉന്നത ഉദ്യോഗ...

Popular News

മാസപ്പടി കേസ്: നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് പ...

Popular News

മന്ത്രിസഭ അംഗീകാരമില്ല, പ്രഖ്യാപനമില്ല; കണ്ണൂരിൽ കോടികളുടെ ഭൂമി വാങ്ങിയതിന് പിന്നിൽ ദുരൂഹത...

Popular News

കിഫ്ബി ക്രമക്കേടിൽ നടപടി കടുപ്പിച്ച് സർക്കാർ: കണ്ണൂരിലെ ഭൂമി ഇടപാടിൽ വിജിലൻസ് അന്വേഷണം

Save your stories

Sign in