Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

തെരഞ്ഞെടുപ്പ് തോല്‍വി: സി.പി.എം കേരള ഘടകത്തിന് പി.ബിയില്‍ രൂക്ഷവിമര്‍ശനം

തെരഞ്ഞെടുപ്പ് തോല്‍വി: സി.പി.എം കേരള ഘടകത്തിന് പി.ബിയില്‍ രൂക്ഷവിമര്‍ശനം
CPM PB സി.പി.എം പോളിറ്റ് ബ്യൂറോയിൽ രൂക്ഷ വിമർശനം നേരിട്ട് സി.പി.എം കേരള ഘടകം. വിശ്വാസി സമൂഹവും മതന്യൂനപക്ഷങ്ങളും പാർട്ടി അടിത്തറയിൽ നിന്നും അകന്നുപോയെന്ന് സമ്മതിക്കുന്ന റിപ്പോർട്ടാണ് കേരള ഘടകം പി.ബിയിൽ സമർപ്പിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉണ്ടായ കനത്ത തോൽവിക്ക് സി.പി.എം പോളിറ്റ് ബ്യൂറോയുടെ ആദ്യ ദിനത്തിൽ കേരള നേതൃത്വത്തിനെതിരെ കടുത്ത വിമർശനമാണ് നേരിടേണ്ടിവന്നത്. സംസ്ഥാന ഘടകങ്ങൾ സമർപ്പിച്ച റിപ്പോർട്ടിങ്ങിന്മേലുള്ള പ്രാഥമിക ചർച്ചയാണ് ഇന്നലെ ഉണ്ടായത്. വിശ്വാസി സമൂഹം പാർട്ടിയുടെ അടിത്തറയിൽ നിന്നും അകന്നുപോയെന്നും മതന്യൂനപക്ഷങ്ങൾ പാർട്ടിയോട് വിമൂക കാണിച്ചെന്നും പ്രതിപാദിക്കുന്ന റിപ്പോർട്ട് ആണ് കേരള ഘടകം പി.ബിയിൽ സമർപ്പിച്ചത്. എന്നാൽ ഈ റിപ്പോർട്ടിന്മേലുള്ള പ്രാഥമിക ചർച്ചയിലാണ് കേരള ഘടകം രൂക്ഷ വിമർശനം നേരിടേണ്ടി വന്നത്. വോട്ട് ചോർച്ച മുൻകൂട്ടി കാണുന്നതിൽ സംസ്ഥാന ഘടകം പരാജയപ്പെട്ടെന്ന് പി.ബി യിൽ വിമർശനം ഉണ്ടായി. കേരളം പോലെ ഭരണം കയ്യിലുള്ള ഒരു സംസ്ഥാനത്ത് നിലവിൽ തുടർച്ചയായി രണ്ട് ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ വിജയിച്ചുപോരുന്ന കാസർഗോഡ്, പാലക്കാട്, ആലത്തൂർ, ആറ്റിങ്ങല്‍ ഉൾപ്പെടെ 19 സീറ്റിലും എല്‍.ഡി.എഫ് പരാജയം നേരിട്ടതിനെ ഗൗരവത്തോടെയാണ് പി.ബി കാണുന്നത്. കേരളത്തിന് പുറമേ ബംഗാളിലും ത്രിപുരയിലും ഉണ്ടായ പരാജയത്തെക്കുറിച്ച് പ്രാഥമിക ചർച്ചകൾ പി.ബിയിൽ നടന്നു. പോളിറ്റ് ബ്യൂറോയിൽ നിലപാട് വിശദീകരിച്ച മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി ഇന്നലെ തന്നെ കേരളത്തിലേക്ക് തിരിച്ചു. ഇതിനിടെ തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്തുന്ന വേണ്ടി സി.പി.ഐയുടെ ദേശീയ കൗൺസിൽ യോഗവും ഇന്ന് ചേരുന്നുണ്ട്.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in