Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

KANNUR| പാനൂര്‍ സ്‌ഫോടനം; ബോംബ് നിര്‍മ്മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചയാളെ രക്തസാക്ഷിയാക്കി ഡിവൈഎഫ്‌ഐ

KANNUR| പാനൂര്‍ സ്‌ഫോടനം; ബോംബ് നിര്‍മ്മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചയാളെ രക്തസാക്ഷിയാക്കി ഡിവൈഎഫ്‌ഐ
കണ്ണൂര്‍ പാനൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചയാളെ രക്തസാക്ഷി ആക്കി ഡിവൈഎഫ് ഐ. ബോംബ് നിര്‍മ്മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ മരിച്ച പാനൂര്‍ കാട്ടീന്റെവിട ഷെറിനെയാണ് രക്തസാക്ഷിയാക്കിയത്. കുന്നോത്ത് പറമ്പ് മേഖലാ സമ്മേളനത്തിലെ രക്തസാക്ഷി പ്രമേയത്തിലാണ് ഷെറിനെ രക്തസാക്ഷിയായി അനുശോചിച്ചത്. 2024 ഏപ്രില്‍ 5നായിരുന്നു പാനൂര്‍ മുളിയാത്തോട് ബോംബ് നിര്‍മ്മാണത്തിനിടെ സ്‌ഫോടനം ഉണ്ടാവുകയും ഷെറിന്‍ കൊല്ലപ്പെടുകയും ചെയ്തത്. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് വേളയിലാണ് സംഭവം നടന്നത്. ഷെറിന്‍ ഉള്‍പ്പെടെ 15 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായിരുന്നു പ്രതികള്‍. ഷെറിനെ ഉള്‍പ്പെടെ സിപിഎം തള്ളിപ്പറഞ്ഞിരുന്നു. മരണത്തെ തുടര്‍ന്ന് ഷെറിന്റെ വീട്ടിലേക്ക് പ്രാദേശിക സിപിഎം നേതാക്കള്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇത് വിവാദമായപ്പോള്‍ മരണവീട്ടില്‍ പോയതാണെന്നാണ് സിപിഎം അന്ന് ന്യായീകരിച്ചത്.

Related articles

See all
Popular News

'ഐ ലവ് സി എം' ,മുഖ്യമന്ത്രിക്ക് മുത്തം നൽകി അസമിലെ ആരാധകൻ

Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Popular News

കോവളത്ത് സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; രണ്ടുപേർ പിടിയിൽ

Save your stories

Sign in