Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

നിപയെ നേരിടാൻ പ്രതിപക്ഷം സർക്കാരിനൊപ്പമെന്ന് രമേശ് ചെന്നിത്തല

നിപയെ നേരിടാൻ പ്രതിപക്ഷം സർക്കാരിനൊപ്പമെന്ന് രമേശ് ചെന്നിത്തല
Ramesh-Chennithala നിപ വൈറസ് സംബന്ധിച്ച് ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് ആരോഗ്യ മന്ത്രി അറിയിച്ചതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എല്ലാ മുൻകരുതലുകളും സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്. കോഴിക്കോട് സ്വീകരിച്ചതു പോലെയുള്ള പ്രതിരോധ, ജാഗ്രതാ നടപടികൾ സ്വീകരിക്കും. പ്രതിരോധ പ്രവത്തനങ്ങളിൽ പ്രതിപക്ഷം സർക്കാരിനൊപ്പം ഒറ്റക്കെട്ടായി നിൽക്കും. ആശങ്ക പടർത്തുന്ന വ്യാജ പ്രചാരണങ്ങൾക്കെതിരെ ജനങ്ങൾ ജാഗ്രത പാലിക്കണം. സാമൂഹ്യ മാധ്യമങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കരുതെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ ആരോഗ്യമന്തിയുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. നിപ വൈറസ് ബാധ സംശയത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന യുവാവിന്‍റെ രക്തസാമ്പിളുകളുടെ പരിശോധനാ ഫലം പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഇന്ന് ലഭിക്കും. വൈറസ് ബാധ സ്ഥിരീകരിക്കുകയാണെങ്കിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാനാണ് നീക്കം.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in