"സഭയിലെ പിന്‍ബെഞ്ചുകാരനായ എന്നെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിച്ചു. അഭിനന്ദിക്കേണ്ടിടത്ത് അഭിനന്ദിച്ചു... ;വക്കം പുരുഷോത്തമന് അന്ത്യാഞ്ജലി അര്‍പ്പിച്ച് പ്രതിപക്ഷ നേതാവ്
Jaihind TV News Report
Jaihind TV Web Desk
July 31, 2023
1 min read
•
Updated: June 06, 2026
തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വക്കം പുരുഷോത്തമന് അന്ത്യാഞ്ജലി അര്‍പ്പിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സഭയിലെ പിന്‍ബെഞ്ചുകാരനായ എന്നെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിച്ചു. അഭിനന്ദിക്കേണ്ടിടത്ത് അഭിനന്ദിച്ചു... ഉപദേശിക്കേണ്ടിടത്ത് ഉപദേശിച്ചു... തിരുത്തേണ്ടിടത്ത് തിരുത്തി... എന്ന് ഫേസ് കുറിപ്പിലൂടെ വിഡി സതീശന്‍ വക്കത്തെ ഓര്‍മ്മിച്ചു.
ഫേസ്ബുക്ക് പോസ്റ്റ്
കോണ്‍ഗ്രസ് തറവാട്ടിലെ കാരണവര്‍... കരുത്തും ആജ്ഞാശക്തിയുമുള്ള ഭരണാധികാരി... വ്യക്തതയും കണിശതയുമുള്ള നിലപാടുകള്‍.
ആരെയും കൂസാത്ത ഒരു സമ്മര്‍ദ്ദത്തിനും വഴങ്ങാത്ത വക്കം പുരുഷോത്തമന്‍ പൊതുപ്രവര്‍ത്തകര്‍ക്ക് അനുകരണീയമായ മാതൃകയാണ്.
വക്കത്തിന്റെ വിയോഗം വ്യക്തിപരമായി എനിക്ക് വലിയ നഷ്ടമാണ്. വക്കം സ്പീക്കറായിരിക്കവെയാണ് ഞാന്‍ ആദ്യം നിയമസഭയിലെത്തുന്നത്. സഭയിലെ പിന്‍ബെഞ്ചുകാരനായ എന്നെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിച്ചു. അഭിനന്ദിക്കേണ്ടിടത്ത് അഭിനന്ദിച്ചു... ഉപദേശിക്കേണ്ടിടത്ത് ഉപദേശിച്ചു... തിരുത്തേണ്ടിടത്ത് തിരുത്തി...
വക്കത്തിന് പ്രണാമം..
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10