Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

Opeartion Numkhor| ഓപ്പറേഷന്‍ നുംഖോര്‍: നടന്‍ അമിത് ചക്കാലക്കലിനെതിരെ അന്വേഷണം ഊര്‍ജിതമാക്കി കസ്റ്റംസ്; 38 വാഹനങ്ങള്‍ പിടിച്ചെടുത്തു

Opeartion Numkhor| ഓപ്പറേഷന്‍ നുംഖോര്‍: നടന്‍ അമിത് ചക്കാലക്കലിനെതിരെ അന്വേഷണം ഊര്‍ജിതമാക്കി കസ്റ്റംസ്; 38 വാഹനങ്ങള്‍ പിടിച്ചെടുത്തു
കൊച്ചി: ഭൂട്ടാനില്‍ നിന്നുള്ള ആഢംബര വാഹനക്കടത്തുമായി ബന്ധപ്പെട്ട് നടന്‍ അമിത് ചക്കാലക്കലിനെതിരെ കസ്റ്റംസ് അന്വേഷണം ഊര്‍ജിതമാക്കി. 'ഓപ്പറേഷന്‍ നുംഖോര്‍' എന്ന പേരില്‍ നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായി ഇതുവരെ 38 വാഹനങ്ങളാണ് കസ്റ്റംസ് പ്രിവന്റിവ് വിഭാഗം പിടിച്ചെടുത്തിട്ടുള്ളത്. അമിത് ചക്കാലക്കലിന്റെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുള്ള യാത്രകള്‍ കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്. ഈ യാത്രകള്‍ കോയമ്പത്തൂര്‍ റാക്കറ്റിലെ അംഗങ്ങളെ കാണുന്നതിന് വേണ്ടിയായിരുന്നുവെന്നാണ് കസ്റ്റംസിന്റെ പ്രാഥമിക നിഗമനം. ഭൂട്ടാനില്‍ നിന്ന് കേരളത്തിലേക്ക് വാഹനങ്ങള്‍ എത്തിക്കുന്നതില്‍ അമിത്തിന് നേരിട്ട് ബന്ധമുണ്ടോ എന്ന കാര്യമാണ് പ്രിവന്റിവ് വിഭാഗം പ്രധാനമായും അന്വേഷിക്കുന്നത്. താരത്തിന്റെ വിദേശ യാത്രകളും വിശദമായി പരിശോധിക്കും. കൊച്ചി കുണ്ടന്നൂരില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ഒരു ലാന്‍ഡ് ക്രൂയിസറിന്റെ ആദ്യ ഉടമയായ മാഹിന്‍ അന്‍സാരിയെ കസ്റ്റംസ് ഉടന്‍ ചോദ്യം ചെയ്യും. പിടിച്ചെടുത്ത വാഹനങ്ങളില്‍ ഒരെണ്ണത്തിന്റെ ഫസ്റ്റ് ഓണര്‍ ആണ് അന്‍സാരി. കൂടാതെ, കസ്റ്റംസിന്റെ ലിസ്റ്റിലുള്ള നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ നാല് വാഹനങ്ങളില്‍ രണ്ട് വാഹനങ്ങള്‍ കൂടി കണ്ടെത്താനുണ്ട്. അതിനായുള്ള വ്യാപകമായ തിരച്ചില്‍ കസ്റ്റംസ് തുടരുകയാണ്. റെയ്ഡ് വിവരം ചോര്‍ന്നതിന്റെ അടിസ്ഥാനത്തില്‍ വാഹനങ്ങള്‍ വ്യാപകമായി ഒളിപ്പിക്കപ്പെട്ടതായാണ് കസ്റ്റംസ് വിലയിരുത്തല്‍.

Related articles

See all
Popular News

'ഐ ലവ് സി എം' ,മുഖ്യമന്ത്രിക്ക് മുത്തം നൽകി അസമിലെ ആരാധകൻ

Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Popular News

കോവളത്ത് സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; രണ്ടുപേർ പിടിയിൽ

Save your stories

Sign in