Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

നവോത്ഥാനത്തിന്‍റെ പാരമ്പര്യം കോണ്‍ഗ്രസിന് മാത്രം അവകാശപെട്ടത് : മുല്ലപ്പള്ളി രാമചന്ദ്രന്‍

നവോത്ഥാനത്തിന്‍റെ പാരമ്പര്യം കോണ്‍ഗ്രസിന് മാത്രം അവകാശപെട്ടത് : മുല്ലപ്പള്ളി രാമചന്ദ്രന്‍
Navodhana dashakam നവോത്ഥാനത്തിന്‍റെ പാരമ്പര്യം കോണ്‍ഗ്രസിന് മാത്രം അവകാശപെട്ടതാണെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സമൂഹതത്തില്‍ ജാതി വിവേചനം ഇന്നും നിലനില്‍ക്കുന്നുണ്ടെന്നത് വേദനാജനകമാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. കേരള സമൂഹം കൂടുതല്‍ ജാതി ചിന്തയിലേക്ക് പോവുകയാണ്. ജാതിയുടേയും മതത്തിന്‍റേയും പേരില്‍ ജനങ്ങള്‍ ശ്വാസംമുട്ടി കഴിയുകയാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. സമത്വ തത്വവാദ സംഘം ആരംഭിച്ച നവോത്ഥാന ദശകം പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹതത്തില്‍ ജാതി വിവേചനം ഇന്നും നിലനില്‍ക്കുന്നുണ്ടെന്നത് വേദനാജനകമാണ്. കേരള നവോത്ഥാനത്തിൽ ഉജ്ജ്വല പോരാട്ടം നടത്തിയ വ്യക്തിത്വമാണ് ശ്രീനാരായണ ഗുരുയെന്നും മുല്ലപ്പള്ളി പറഞ്ഞു. കേരള സമൂഹത്തിൽ ജാതിവിവേചനം പാടില്ല എന്ന് ചടങ്ങിൽ പങ്കെടുത്ത മുൻ കെ.പി.സി.സി അദ്യക്ഷൻ എംഎം ഹസൻ പറഞ്ഞു. സമത്വ തത്വവാദ സംഘം ചെയര്‍മാന്‍ ബി.എസ് ബാലചന്ദ്രന്‍ അധ്യക്ഷനായിരുന്നു ചടങ്ങിൽ. ഡി സുദര്‍ശന്‍, പ്രഫ. ജി ബാലചന്ദ്രന്‍, എന്‍ സുബ്രമണ്യന്‍, ആറ്റിങ്ങല്‍ അജിത്ത്, കെ.പി ഹരിദാസ്, അനില്‍കുമാര്‍, നിര്‍മ്മലാനന്ദന്‍, കോവളം സുരേഷ്‌കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. https://www.youtube.com/watch?v=NK-R59UYiAc

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in