Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സംസ്ഥാനത്ത് സെന്‍സസ് നടപടികളുമായി മുന്നോട്ടുപോകാന്‍ സർക്കാര്‍ തീരുമാനം

സംസ്ഥാനത്ത് സെന്‍സസ് നടപടികളുമായി മുന്നോട്ടുപോകാന്‍ സർക്കാര്‍ തീരുമാനം
തിരുവനന്തപുരം : സംസ്ഥാനത്ത് സെന്‍സസ് നടപടികളുമായി മുന്നോട്ട് പോകാന്‍ സംസ്ഥാന സർക്കാർ തീരുമാനം.  ദേശീയ ജനസംഖ്യാ രജിസ്റ്ററും പൗരത്വപ്പട്ടികയും നടപ്പാക്കില്ലെന്നും വിശദീകരണം. പുതുതായി കൂട്ടിച്ചേർത്ത രണ്ട് ചോദ്യങ്ങള്‍ ഒഴിവാക്കാനും മന്ത്രിസഭായോഗ തീരുമാനം. ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്ന നിർണായക തീരുമാനങ്ങളാണ് ഇന്ന് ചേർന്ന പ്രത്യേക മന്ത്രിസഭായോഗം കൈക്കൊണ്ടത്. ദേശീയ ജനസംഖ്യാ രജിസ്റ്ററും പൗരത്വപ്പട്ടികയും സംസ്ഥാനത്ത് നടപ്പാക്കേണ്ടതില്ലെന്നതാണ് മന്ത്രിസഭയുടെ  തീരുമാനം. മുഖ്യമന്ത്രിയടക്കം ഇക്കാര്യം നേരത്തെ വ്യക്തമാക്കിയതാണെങ്കിലും സർക്കാരിന്‍റെ നയപരമായ  തീരുമാനമായി മന്ത്രിസഭ ഇത് അംഗീകരിച്ചിരിക്കുകയാണ്. അതേസമയം പതിവ് സെന്‍സസ് നടപടികളുമായി സഹകരിക്കാനും സംസ്ഥാനം തീരുമാനിച്ചു. ഇക്കാര്യം കേന്ദ്ര സെന്‍സസ് ഡയറക്ടറെ അറിയിക്കും. സെൻസസിൽ ഒരാളുടെ ജനന തീയതി, രക്ഷിതാക്കളുടെ വിശദാംശങ്ങൾ എന്നിവ പൂരിപ്പിച്ച് നൽകില്ലെന്നും പുതുതായി കൂട്ടിചേർത്ത ഈ ചോദ്യങ്ങൾ അനാവശ്യമാണെന്നുമായിരുന്നു മന്ത്രിസഭയുടെ വിലയിരുത്തൽ. എന്നാൽ ദേശീയ ജനസംഖ്യാ രജിസ്റ്ററും പൗരത്വപ്പട്ടികയും സംസ്ഥാനത്ത് നടപ്പിലാക്കില്ലെന്ന് പറയുമ്പോഴും സെൻസസുമായി മുന്നോട്ട് പോകുന്ന സർക്കാർ നിലപാട് ഇരട്ടത്താപ്പാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്. സെന്‍സസ് നടപടികളുമായി മുന്നോട്ടുപോകാനുള്ള നീക്കം ദേശീയ ജനസംഖ്യാ രജിസ്റ്ററിനെ (എന്‍.പി.ആര്‍) സഹായിക്കുമെന്നാണ് ഉയരുന്ന ആക്ഷേപം.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in