Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ശബരിമല: നിയമനിർമ്മാണം ആവശ്യപ്പെട്ടുള്ള ബില്ലിന് അനുമതിയില്ല

ശബരിമല: നിയമനിർമ്മാണം ആവശ്യപ്പെട്ടുള്ള ബില്ലിന് അനുമതിയില്ല
Kerala-Niyama-sabha ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാർ നിയമനിർമ്മാണം നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള ബില്ലിന് അനുമതി നിഷേധിച്ചു. കോണ്‍ഗ്രസിലെ എം വിൻസന്‍റാണ് സ്വകാര്യ ബില്ലിന് അനുമതി തേടിയത്. ബില്ലിലെ ആവശ്യങ്ങൾക്ക് നിയമസാധുതയില്ലെന്ന് ചുണ്ടിക്കാട്ടിയാണ് ബില്ലിന് സ്പീക്കർ അനുമതി നിഷേധിച്ചത്. ശബരിമലയിലെ വിശ്വാസികളെ ഒരു പ്രത്യേക മതവിഭാഗമായി കണക്കാക്കണമെന്ന് ബില്ലിൽ പറയുന്നു. അവരുടെ ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കാൻ സർക്കാരിന് ബാധ്യതയുണ്ട്. പ്രത്യേക മതവിഭാഗമായി കണക്കാക്കുന്നതിന് സംസ്ഥാന സർക്കാർ നിയമ നിർമ്മാണം നടത്തണമെന്നും ബില്ലിൽ ആവശ്യപെടുന്നു. എന്നാൽ സുപ്രീം കോടതി വിധിയുടെ സാഹചര്യത്തിൽ ബില്ലിലെ ആവശ്യങ്ങൾ നിലനിൽക്കുന്നതല്ലെന്നും അതിനാൽ ബിൽ പരിഗണിക്കാനാവില്ലെന്നും നിയമവകുപ്പിൽ നിന്നും മറുപടി ലഭിച്ചു. ഈ മറുപടിയ്ക്ക് ഒപ്പമാണ് ബില്ലിന് അനുമതി ഇല്ലെന്ന് നിയമസഭാ സെക്രട്ടറി കെ.ബാബു പ്രകാശ് അറിയിച്ചത്.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in