Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ശമ്പളമില്ല; കൂലിപ്പണിക്ക് പോകാന്‍ 3 ദിവസത്തെ അവധി ചോദിച്ച് കെഎസ്ആര്‍ടിസി ജീവനക്കാരന്‍

ശമ്പളമില്ല; കൂലിപ്പണിക്ക് പോകാന്‍ 3 ദിവസത്തെ അവധി ചോദിച്ച് കെഎസ്ആര്‍ടിസി ജീവനക്കാരന്‍
തൃശൂര്‍: കെഎസ്ആര്‍ടിസിയില്‍ ശമ്പളവിതരണം വീണ്ടും മുടങ്ങിയതോടെ കൂലിപ്പണിക്ക് പോകാൻ അവധി ചോദിച്ച് ഡ്രൈവറുടെ പ്രതിഷേധം. ചാലക്കുടി ഡിപ്പോയിലെ ഡ്രൈവർ അജുവാണ് കൂലിപ്പണിക്ക് പോകാന്‍ 3 ദിവസത്തെ അവധി ചോദിച്ചത്. ശമ്പളം ഇല്ലാത്തതിനാൽ ഡ്യൂട്ടിക്ക് വരാൻ വണ്ടിയിൽ പെട്രോളില്ല. പെട്രോൾ നിറയ്ക്കാർ കയ്യിൽ പണമില്ല. അതിനാൽ 13, 14, 15 തീയതികളിൽ അവധി വേണം. തൂമ്പാ പണിക്ക് പോകാനാണ് അവധിക്ക് അപേക്ഷിക്കുന്നതെന്നും ഡ്രൈവർഅജു വ്യക്തമാക്കുന്നു. പ്രതിഷേധ സൂചകമായാണ് ഇത്തരം ഒരു അവധിക്കത്ത് അജു നൽകിയത്. കത്ത് പിന്നീട് തിരികെ വാങ്ങി. എന്തായാലും കെ എസ് ആർ ടി സിയിൽ ശമ്പള പ്രതിസന്ധി രൂക്ഷമാണ്. സര്‍ക്കാര്‍ നല്‍കി വരുന്ന സഹായധനം കൈമാറാത്തതാണ് ശമ്പളവിതരണം നീളാന്‍ കാരണം. എല്ലാമാസവും അഞ്ചാം തീയതിക്ക് മുമ്പായി ആദ്യഗ‍ഡു നല്‍കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഉറപ്പ്. എന്നാൽ വാഗ്ദാനം പല തവണ ട്രാക്ക് തെറ്റി. മൂന്ന് മാസം മുമ്പ് വരെ 50 കോടി രൂപയാണ് സര്‍ക്കാര്‍ സഹായമായി നല്‍കിയിരുന്നത്. സാമ്പത്തിക പ്രതിസന്ധിമൂലം അത് മുപ്പത് കോടിയായി ചുരുക്കിയിരിക്കുകയാണ്.

Related articles

See all
Latest News

പൂരം സമാപിക്കുന്നു: വെടിക്കെട്ടില്ലാതെ, വലിയ തിരക്കുകളില്ലാതെ തൃശ്ശൂർ പൂരത്തിന് ഇന്ന് സമാപ...

Latest News

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: ചികിത്സയിലായിരുന്ന ഉണ്ണിക്കൃഷ്ണൻ മരിച്ചു; ഇതോടെ മരണസം...

Latest News

താളമേളങ്ങളുടെ പൂരക്കാലം; സാംസ്കാരിക നഗരിയില്‍ ഇന്ന് തൃശൂർ പൂരം; വെടിക്കെട്ടില്ലാതെ, നിയന്ത...

Latest News

ആർഭാടങ്ങളില്ലാത്ത പൂരം; ഇന്ന് പൂരവിളംബരം; നിയന്ത്രണങ്ങളോടെ ഇത്തവണത്തെ തൃശ്ശൂർ പൂരം

Save your stories

Sign in