Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ചലച്ചിത്ര അക്കാദമിക്ക് പുതിയ നേതൃത്വം: റസൂല്‍ പൂക്കുട്ടി ചെയര്‍മാന്‍; കുക്കു പരമേശ്വരന്‍ വൈസ് ചെയര്‍പേഴ്‌സണ്‍

ചലച്ചിത്ര അക്കാദമിക്ക് പുതിയ നേതൃത്വം: റസൂല്‍ പൂക്കുട്ടി ചെയര്‍മാന്‍; കുക്കു പരമേശ്വരന്‍ വൈസ് ചെയര്‍പേഴ്‌സണ്‍
  തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ പുതിയ ചെയര്‍മാനായി ഓസ്‌കാര്‍ അവാര്‍ഡ് ജേതാവും സൗണ്ട് ഡിസൈനറുമായ റസൂല്‍ പൂക്കുട്ടിയെ നിയമിച്ചു. കുക്കു പരമേശ്വരനാണ് പുതിയ വൈസ് ചെയര്‍പേഴ്‌സണ്‍. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളെ തുടര്‍ന്ന് സംവിധായകന്‍ രഞ്ജിത്ത് രാജിവെച്ച ഒഴിവിലാണ് റസൂല്‍ പൂക്കുട്ടിയുടെ നിയമനം. രഞ്ജിത്തിന് ശേഷം താത്കാലിക ചുമതല വഹിച്ചിരുന്ന പ്രേം കുമാറിനെ മാറ്റിക്കൊണ്ടാണ് പുതിയ ഭരണസമിതി നിലവില്‍ വരുന്നത്. പുതിയ ഭരണസമിതിയില്‍ റസൂല്‍ പൂക്കുട്ടിക്കും കുക്കു പരമേശ്വരനും പുറമെ അമല്‍ നീരദ്, ശ്യാം പുഷ്‌കരന്‍, നിഖില വിമല്‍, സിതാര കൃഷ്ണകുമാര്‍, സുധീര്‍ കരമന, ബി. രാഗേഷ് എന്നിവരടക്കം 26 അംഗങ്ങളാണുള്ളത്. പുതിയ ഭരണസമിതിയെ കാത്തിരിക്കുന്നത് ഏറെ തിരക്കുള്ള മാസങ്ങളാണ്. പുതിയ ഭരണസമിതി ചുമതലയേല്‍ക്കുന്നതിന് പിന്നാലെ, 2024-ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം തിങ്കളാഴ്ച നടക്കും. നാളെ നടക്കേണ്ടിയിരുന്ന പ്രഖ്യാപനം ജൂറി ചെയര്‍മാന്‍ പ്രകാശ് രാജിന് ബെംഗളൂരുവിലേക്ക് അടിയന്തരമായി പോകേണ്ടി വന്നതിനാലും, സിനിമകളുടെ സ്‌ക്രീനിംഗ് പൂര്‍ത്തിയാവാത്തതിനാലും, നിയമസഭാ സമ്മേളനം നടക്കുന്നതിനാലുമാണ് തിങ്കളാഴ്ചത്തേക്ക് മാറ്റിയത്. പ്രധാന കാറ്റഗറികളില്‍ ഇത്തവണ മികച്ച മത്സരമാണ് നടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

Related articles

See all
Popular News

'ഐ ലവ് സി എം' ,മുഖ്യമന്ത്രിക്ക് മുത്തം നൽകി അസമിലെ ആരാധകൻ

Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Popular News

കോവളത്ത് സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; രണ്ടുപേർ പിടിയിൽ

Save your stories

Sign in