Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

CPM-BJP| ഇ.ഡി സമന്‍സില്‍ തുടര്‍നടപടികളില്ലാത്തതില്‍ ദുരൂഹത ശക്തം; സിപിഎം- ബിജെപി അപ്രഖ്യാപിത പാര്‍ട്ടിയോ?

CPM-BJP| ഇ.ഡി സമന്‍സില്‍ തുടര്‍നടപടികളില്ലാത്തതില്‍ ദുരൂഹത ശക്തം; സിപിഎം- ബിജെപി അപ്രഖ്യാപിത പാര്‍ട്ടിയോ?
മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണിനെതിരെ ഇ.ഡി അയച്ച സമന്‍സില്‍ തുടര്‍നടപടി ഇല്ലാതായതോടെ പ്രതിരോധത്തിലായി ബിജെപിയും. ബിജെപിയും സിപിഎമ്മും തമ്മിലുള്ള ഒത്തുകളിയാണ് തുടര്‍നടപടി തടഞ്ഞതെന്ന ആരോപണം ശക്തമാക്കുകയാണ് കോണ്‍ഗ്രസ്. വിഷയത്തില്‍ വ്യക്തമായ മറുപടി നല്‍കാന്‍ സിപിഎം നേതൃത്വത്തിന് ഇനിയും കഴിഞ്ഞിട്ടില്ല. ഇപ്പോഴും സമന്‍സ് കൈപ്പറ്റിയിട്ടുണ്ട് എന്ന തരത്തില്‍ യാതൊരു പ്രതികരണവും നടത്താന്‍ മുഖ്യമന്ത്രി തയാറായിട്ടില്ല. അതിനാല്‍ തന്നെ എന്ത് നിലപാടെടുക്കണമെന്നറിയാതെ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും മൗനത്തിലാണ്. ഈ സാഹചര്യത്തിലാണ് സിപിഎമ്മിനെ വെട്ടിലാക്കി സിപിഎം ജനറല്‍ സെക്രട്ടറി എം.എ ബേബിയുടെ പ്രതികരണം. വസ്തുതകളില്ലാതെ നോട്ടീസ് അയച്ച്് ഇ.ഡി യെ വിട്ട് വിരട്ടാന്‍ നോക്കിയിട്ടും നടന്നില്ല എന്ന് കണ്ടപ്പോഴാണ് സമന്‍സ് അയച്ചത് എന്നായിരുന്നു എം.എ ബേബിയുടെ പ്രതികരണം. സമന്‍സ് കൈപ്പറ്റിയിട്ടുണ്ടെന്ന് സംബന്ധിച്ച് മുഖ്യമന്ത്രിയും സംസ്ഥാന നേതൃത്വവും മൗനം തുടരുമ്പോഴാണ് ജനറല്‍ സെക്രട്ടറിയുടെ പ്രതികരണം. ഇതോടു കൂടി പ്രതിരോധത്തിലാവുകയാണ് ഇടത് സര്‍ക്കാര്‍. സിപിഎം-ബിജെപി എന്നത് അപ്രഖ്യാപിത പാര്‍ട്ടിയെന്ന് കഴിഞ്ഞ ദിവസം എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി പരിഹസിച്ചിരുന്നു.

Related articles

See all
Popular News

'ഐ ലവ് സി എം' ,മുഖ്യമന്ത്രിക്ക് മുത്തം നൽകി അസമിലെ ആരാധകൻ

Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Popular News

കോവളത്ത് സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; രണ്ടുപേർ പിടിയിൽ

Save your stories

Sign in