മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നാളെ. കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് മത്സരിക്കാന്‍ സാധ്യത
Jaihind TV News Report
Jaihind TV Web Desk
March 16, 2026
1 min read
•
Updated: June 07, 2026
മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നാളെ നടക്കും. ഇന്ന് മലപ്പുറത്ത് ചേര്‍ന്ന മുതിര്‍ന്ന നേതാക്കളുടെ യോഗത്തില്‍ സീറ്റുകള്‍ സംബന്ധിച്ച കാര്യങ്ങളില്‍ ധാരണയായിട്ടുണ്ട്. പി.കെ. കുഞ്ഞാലിക്കുട്ടി മലപ്പുറത്തും, കെ.എം. ഷാജി വേങ്ങരയിലും മത്സരിക്കാനാണ് സാധ്യത തെളിയുന്നത്.
മലപ്പുറം ജില്ലാ ലീഗ് ഓഫീസില്‍ വെച്ച് പാര്‍ട്ടി അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ മുതിര്‍ന്ന സംസ്ഥാന നേതാക്കളുമായി സീറ്റുകള്‍ സംബന്ധിച്ച് ചര്‍ച്ച നടത്തി. ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള പ്രധാന നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. കഴിഞ്ഞ തവണ മത്സരിച്ച 27 സീറ്റുകളില്‍ തന്നെ ഇത്തവണയും മത്സരിക്കാനാണ് ലീഗ് തീരുമാനം.
അതേസമയം, കോങ്ങാട്, പുനലൂര്‍, തിരുവമ്പാടി എന്നീ മണ്ഡലങ്ങള്‍ക്ക് പകരം ചേലക്കര, ചടയമംഗലം, തവനൂര്‍ എന്നീ മണ്ഡലങ്ങള്‍ കോണ്‍ഗ്രസുമായി വച്ചുമാറുന്നത് സംബന്ധിച്ച അന്തിമ ധാരണയായാല്‍ നാളെ തന്നെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും. നാളെ രാവിലെ ജില്ലാ നേതാക്കളുമായി സാദിഖലി തങ്ങള്‍ വീണ്ടും ചര്‍ച്ച നടത്തും.
ഇതിനിടെ, പി.കെ. കുഞ്ഞാലിക്കുട്ടി വേങ്ങരയില്‍ നിന്നും മാറി മലപ്പുറത്ത് മത്സരിക്കാനുള്ള സാധ്യത വര്‍ധിച്ചിരിക്കുകയാണ്. അദ്ദേഹം ഒഴിഞ്ഞുമാറുന്ന വേങ്ങര മണ്ഡലത്തില്‍ കെ.എം. ഷാജിയെ മത്സരിപ്പിക്കാനുള്ള ആലോചനകള്‍ ശക്തമാണ്. കൂടാതെ, കോഴിക്കോട് സൗത്തില്‍ ഡോ. എം.കെ. മുനീര്‍ തന്നെ മത്സരിക്കുമെന്നും സൂചനകളുണ്ട്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10