Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ആവേശമായി കെ മുരളീധരന്‍ എം പി ദുബായിലെത്തി : ഉജ്ജ്വല സ്വീകരണം; കോഴിക്കോട് ഫ്രണ്ട്‌സ് ആഘോഷത്തില്‍ മുഖ്യാതിഥി

ആവേശമായി കെ മുരളീധരന്‍ എം പി ദുബായിലെത്തി : ഉജ്ജ്വല സ്വീകരണം; കോഴിക്കോട് ഫ്രണ്ട്‌സ് ആഘോഷത്തില്‍ മുഖ്യാതിഥി
ദുബായ് : യുഎഇയിലെ കോഴിക്കോട് നിവാസികളുടെ കൂട്ടായ്മയായ കോഴിക്കോട് ഫ്രണ്ട്‌സ് സംഘടിപ്പിക്കുന്ന ഈദ്-ഓണം ആഘോഷം നാളെ ( വെള്ളി ) ദുബായില്‍ നടക്കും. വടകര ലോകസഭാംഗവും കോണ്‍ഗ്രസ് നേതാവുമായ കെ മുരളീധരന്‍ ആഘോഷം ഉദ്ഘാടനം ചെയ്യും. കോഴിക്കോട് ഡി സി സി പ്രസിഡണ്ട് അഡ്വ. ടി സിദിഖ് , അഡ്വ പ്രവീണ്‍കുമാര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും. കരാമ ഊദ് മേത്തയിലെ ജോര്‍ദാനിയന്‍  സോഷ്യല്‍ ക്‌ളബിലാണ് പരിപാടി. കോണ്‍ഗ്രസ് നേതാവും ബേപ്പൂര്‍ മുന്‍ എം എല്‍ എയുമായിരുന്ന അന്തരിച്ച എന്‍ പി മൊയ്തീന്റെ പേരിലുള്ള പ്രഥമ മാധ്യമ-സാമൂഹ്യ-ബിസിനസ് അവാര്‍ഡും ചടങ്ങില്‍ കെ മുരളീധരന്‍ എം പി സമ്മാനിക്കും. വിവിധ കലാപരിപാടികളും ഇതോടൊപ്പം നടക്കും. ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെത്തിയ മുരളീധരനെ,  ഇന്‍കാസ് നേതാക്കളായ എന്‍ പി രാമചന്ദ്രന്‍, ജി മോഹന്‍ദാസ്, അഡ്വക്കേറ്റ് ടി കെ ഹാഷിക്, ഫൈസല്‍ കണ്ണോത്ത്, ടി എ രവീന്ദ്രന്‍, ഇക്ബാല്‍ ചെക്യാട്, ദുബായ് കെ എം സി സി പ്രസിഡണ്ട് ഇബ്രാഹിം എളേറ്റില്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. വടകരയില്‍ നിന്ന് ലോക്സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ഇതാദ്യമായാണ് ദുബായിലെത്തുന്നത്. ശനിയാഴ്ച അദേഹം കേരളത്തിലേക്ക് മടങ്ങും.

Related articles

See all
Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Popular News

യുഎഇയെ ലക്ഷ്യമിട്ട് വീണ്ടും ഇറാന്റെ മിസൈൽ ആക്രമണശ്രമം; പ്രതിരോധിച്ച് യുഎഇ വ്യോമസേന, അതിർത്...

Popular News

ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹം

Popular News

യുഎഇയിലേക്ക് ഇന്ത്യക്കാര്‍ക്ക് സൗജന്യ വീസ ​: ആര്‍ക്കെല്ലാം ലഭിക്കും​ ? അറിഞ്ഞിരിക്കേണ്ടത്...

Save your stories

Sign in