മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ വലിയൊരു ക്രിമിനലാണെന്നും അദ്ദേഹത്തിന്റെ വെറും രാജി കൊണ്ട് മാത്രം കേസ് അവസാനിക്കില്ലെന്നും ഉടനടി അറസ്റ്റ് രേഖപ്പെടുത്തണമെന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. ഇക്കാര്യം ഉന്നയിച്ച് രാജ്യവ്യാപകമായി കോണ്‍ഗ്രസ് പ്രതിഷേധരംഗത്താണ്. വരും ദിവസങ്ങളിലും പ്രക്ഷോഭം തുടരുമെന്നും ?അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറായിരിക്കെ, എസ്.ഐ.ആര്‍ ഉള്‍പ്പെ?ടെ ഗ്യാനേഷ് കുമാര്‍ കൈക്കൊണ്ട എല്ലാ നടപടികളും പിന്‍വലിക്കണം. ഗ്യാനേഷ് കുമാറിനെതിരെയുള്ളത് വെറും ആരോപണങ്ങള്‍ മാത്രമല്ലെന്നും, പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വാര്‍ത്താസമ്മേളനത്തില്‍ കൃത്യമായ വസ്തുതകളോടെയാണ് കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് 'ഇന്‍ഡ്യ' സഖ്യത്തിലെ മറ്റ് പ്രതിപക്ഷ പാര്‍ട്ടികളുമായി ചേര്‍ന്ന് സംയുക്ത പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും, ഇതിനായി സഖ്യകക്ഷികളുടെ യോഗം അടുത്തദിവസം വിളിച്ചുചേര്‍ക്കുമെന്നും വേണുഗോപാല്‍ വ്യക്തമാക്കി.
2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ മുന്നണി നേടിയത് സ്വാഭാവിക വിജയമല്ലെന്നും, വോട്ടര്‍പട്ടികയില്‍ കൃത്രിമം കാട്ടി തിരഞ്ഞെടുപ്പിനെ അട്ടിമറിക്കുകയായിരുന്നുവെന്നും വേണുഗോപാല്‍ കടുപ്പിച്ചു പറഞ്ഞു. മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള സമീപകാല നിയമസഭാ തിരഞ്ഞെടുപ്പുകളിലും വന്‍തോതില്‍ ക്രമക്കേടുകള്‍ നടന്നു. ജനാധിപത്യപരമായ പ്രക്രിയകളെ തകിടം മറിക്കാന്‍ കൂട്ടുനിന്നതിലൂടെ വലിയ ക്രിമിനല്‍ കുറ്റമാണ് ഗ്യാനേഷ് കുമാര്‍ ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മറ്റ് രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ നിയമപരമായ നടപടിക്രമങ്ങള്‍ ചൂണ്ടിക്കാണിച്ചിട്ടും ഗ്യാനേഷ് കുമാര്‍ അത് പൂര്‍ണ്ണമായി അവഗണിക്കുകയായിരുന്നു. വോട്ടര്‍പട്ടിക സുതാര്യമാക്കാനും ഭാവിയില്‍ ശരിയായ രീതിയില്‍ തിരഞ്ഞെടുപ്പുകള്‍ നടത്താനുമുള്ള അടിയന്തര നടപടികളാണ് കമ്മീഷന്റെ ഭാഗത്തുനിന്ന് ഇനി ഉണ്ടാകേണ്ടതെന്നും കെ.സി. വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
'രാജി പോര, ഗ്യാനേഷ് കുമാറിനെ ഉടനടി അറസ്റ്റ് ചെയ്യണം'; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ കെ.സി. വേണുഗോപാൽ
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ വലിയൊരു ക്രിമിനലാണെന്നും, അദ്ദേഹത്തിന്റെ വെറും രാജി കൊണ്ട് മാത്രം കേസ് അവസാനിക്കില്ലെന്നും, ഉടനടി അറസ്റ്റ് രേഖപ്പെടുത്തണമെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാല്‍.