Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

"ബിജെപി ടിക്കറ്റിൽ മത്സരിക്ക്, മന്ത്രിയാകാം"; ഗ്യാനേഷ് കുമാറിനെതിരെ ഗുരുതര വെളിപ്പെടുത്തൽ നടത്തി ജിജി തോംസൺ

"ബിജെപി ടിക്കറ്റിൽ മത്സരിക്ക്, മന്ത്രിയാകാം"; ഗ്യാനേഷ് കുമാറിനെതിരെ ഗുരുതര വെളിപ്പെടുത്തൽ നടത്തി ജിജി തോംസൺ

കേന്ദ്ര മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ. സർവീസിൽ നിന്ന് വിരമിച്ച ശേഷം ബിജെപി ടിക്കറ്റിൽ മത്സരിക്കണമെന്നും വിജയിച്ചാൽ കേന്ദ്രമന്ത്രിയാകാമെന്നും 2016-ൽ ഗ്യാനേഷ് കുമാർ തന്നോട് ഉപദേശിച്ചിരുന്നതായി ജിജി തോംസൺ വെളിപ്പെടുത്തി. ഒരു ചാനൽ റിപ്പോർട്ടറുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് അദ്ദേഹം ഈ വിവരങ്ങൾ പങ്കുവെച്ചത്. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിനെ ലക്ഷ്യമിട്ടായിരുന്നു ഈ നിർദേശമെന്നും എന്നാൽ തനിക്ക് രാഷ്ട്രീയത്തിലേക്ക് ഇറങ്ങാൻ പ്ലാനില്ലെന്ന് അന്നുതന്നെ മറുപടി നൽകിയെന്നും അദ്ദേഹം വ്യക്തമാക്കി.

 2016-ൽ ജിജി തോംസൺ സർവീസിൽ നിന്ന് വിരമിക്കുന്നതിന് തൊട്ടുമുമ്പ് നടത്തിയ ഒരു വിമാന യാത്രയ്ക്കിടയിലാണ് ഈ സംഭാഷണം നടന്നത്. അന്ന് കേന്ദ്രത്തിൽ മുതിർന്ന ഉദ്യോഗസ്ഥനായിരുന്നു ഗ്യാനേഷ് കുമാർ. സർവീസ് സീനിയോറിറ്റിയിൽ തന്നേക്കാൾ ജൂനിയറായ ഒരു ഉദ്യോഗസ്ഥനാണ് ഇത്തരമൊരു ഓഫർ മുന്നോട്ടുവെച്ചതെന്ന് ജിജി തോംസൺ ചൂണ്ടിക്കാട്ടി. സർവീസിൽ ഇരിക്കുമ്പോൾ തന്നെ ഉദ്യോഗസ്ഥർക്ക് ഇത്തരം രാഷ്ട്രീയ ചായ്‌വുകൾ ഉണ്ടാകാൻ പാടില്ലാത്തതാണെന്നും എന്നാൽ പലരുടെയും മനസ്സിൽ ഇങ്ങനെയുള്ള ലക്ഷ്യങ്ങൾ ഉണ്ടാകാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗ്യാനേഷ് കുമാറും താനും തമ്മിൽ നല്ല സൗഹൃദത്തിലായിരുന്നുവെന്ന് ജിജി തോംസൺ ഓർത്തെടുത്തു. വിരമിക്കലിനു ശേഷമുള്ള ഭാവി പദ്ധതികളെക്കുറിച്ച് ഗ്യാനേഷ് കുമാർ ചോദിച്ചപ്പോൾ, രാഷ്ട്രീയ പ്ലാനുകളൊന്നുമില്ലെന്നും മക്കളുടെ ഭാവികാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ആഗ്രഹിക്കുന്നതെന്നുമാണ് താൻ മറുപടി നൽകിയത്. എന്നാൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ച് ജയിച്ച് എംപിയും തുടർന്ന് കേന്ദ്രമന്ത്രിയുമാകുന്നതാണ് കൂടുതൽ നല്ലതെന്നായിരുന്നു ഗ്യാനേഷ് കുമാറിന്റെ ഉപദേശം.

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനുള്ളിൽ അഭിപ്രായ ഭിന്നതകളും തർക്കങ്ങളും രൂക്ഷമായിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് ജിജി തോംസണിന്റെ ഈ വെളിപ്പെടുത്തൽ പുറത്തുവരുന്നത് എന്നത് ശ്രദ്ധേയമാണ്. കമ്മീഷനിലെ മറ്റു അംഗങ്ങളായ സുഖ്ബീർ സിങ് സന്ധു, വിവേക് ജോഷി എന്നിവരുമായി ആലോചിക്കാതെ ഗ്യാനേഷ് കുമാർ ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നു എന്ന ആരോപണം നിലവിലുണ്ട്. ഒരു കൂട്ടായ്മയായി പ്രവർത്തിക്കേണ്ട കമ്മീഷനിൽ, പല നിർണായക വിഷയങ്ങളിലും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ തങ്ങളെ ഇരുട്ടിൽ നിർത്തുകയാണെന്ന് സഹപ്രവർത്തകർ ആരോപിക്കുന്നു.

സർവീസിലിരിക്കെ രാഷ്ട്രീയ താത്പര്യങ്ങൾ മുൻനിർത്തി പ്രവർത്തിക്കുകയും കമ്മീഷനുള്ളിൽ ഭരണഘടനാപരമായ തത്ത്വങ്ങൾ ലംഘിക്കുകയും ചെയ്തു എന്ന ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. ഈ വെളിപ്പെടുത്തൽ വരും ദിവസങ്ങളിൽ രാഷ്ട്രീയ വൃത്തങ്ങളിലും ഭരണസിരാകേന്ദ്രങ്ങളിലും കൂടുതൽ ചർച്ചകൾക്ക് വഴിവെക്കും.

Related articles

See all
Popular News

ഇ.എസ്.എയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി ഷിബു ബേബി ജോൺ; ജനവാസ മേഖലകളെ ഒഴിവാക്കുമെന്നും...

Popular News

"വയനാടിന്റെയും ഇന്ത്യയുടെയും അഭിമാനം"; ഏഷ്യൻ ഗെയിംസ് മെഡൽ വിജയി വിദർശ വിനോദിന്റെ വസതി സന്ദ...

Popular News

കൊല്ലത്ത് അമിത് ഷായ്ക്ക് നേരെ യൂത്ത് കോൺഗ്രസ് കരിങ്കൊടി പ്രതിഷേധം;

Popular News

'യുവ സംരംഭകര്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കും'; വിഴിഞ്ഞം വലിയ വഴിത്തിരിവാകുമെന്ന് പി.കെ. കുഞ...

Save your stories

Sign in