Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ന്യൂസിലാന്‍റ് ഭീകരാക്രമണം : അൻസിയുടെ മൃതദേഹം തിങ്കളാഴ്ചയോടെ നാട്ടിലെത്തിച്ചേക്കും

ന്യൂസിലാന്‍റ് ഭീകരാക്രമണം : അൻസിയുടെ മൃതദേഹം തിങ്കളാഴ്ചയോടെ നാട്ടിലെത്തിച്ചേക്കും
ന്യൂസിലാന്‍റ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട കൊടുങ്ങല്ലൂർ സ്വദേശി അൻസിയുടെ മൃതദേഹം തിങ്കളാഴ്ചയോടെ നാട്ടിലെത്തിക്കാൻ കഴിയുമെന്ന് ബന്ധുക്കൾ. പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കി മൃതദേഹം ഭർത്താവിന് കൈമാറിയെന്ന് ബന്ധുക്കൾ അറിയിച്ചു. ക്രൈസ്റ്റ് ചർച്ചിലെ പള്ളിയിൽ പ്രാർത്ഥിക്കാൻ എത്തിയപ്പോഴാണ് കാർഷിക വിദ്യാർത്ഥിയായ അൻസി വെടിയേറ്റ് വീണത്. കൂടെയുണ്ടായിരുന്ന ഭർത്താവ് അബ്ദുൾ നാസർ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. അൻസിക്ക് പരിക്ക് മാത്രമാണുള്ളത് എന്നായിരുന്നു ആദ്യ വിവരമെങ്കിലും പിന്നീട് മരണം സ്ഥിരീകരിക്കുകയായിരുന്നു. അൻസിയുടെ ഇൻക്വസ്റ്റും പോസ്റ്റ്‌മോർട്ടവും പൂർത്തിയായതായി ബന്ധുക്കൾ അറിയിച്ചു. മൃതദേഹം ഭർത്താവിന് വിട്ടുനൽകി. എംബാം ചെയ്ത ശേഷം തിങ്കളാഴ്ചയോടെ മൃതദേഹം നാട്ടിൽ എത്തിക്കുമെന്ന് കരുതുന്നതായി അൻസിയുടെ കുടുബം അറിയിച്ചു. നോർക്ക അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നണ്ടെന്നും അവർ വ്യക്തമാക്കി. ഇന്ന് മൃതദേഹം എംബാം ചെയ്യുത് പിന്നീട് നാട്ടിലേക്ക് കൊണ്ടു വരുമെന്നും കുടുബം വ്യക്തമാക്കി .

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in