Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ആള്‍ക്കൂട്ട മര്‍ദ്ദനം; തൃശ്ശൂരില്‍ യുവാവ് ഗുരുതരാവസ്ഥയില്‍

ആള്‍ക്കൂട്ട മര്‍ദ്ദനം; തൃശ്ശൂരില്‍ യുവാവ് ഗുരുതരാവസ്ഥയില്‍
തൃശൂര്‍: ചേലക്കര കിള്ളിമംഗലത്ത് ആള്‍ക്കൂട്ട മര്‍ദനത്തെ തുടര്‍ന്ന് യുവാവ് ഗുരുതരാവസ്ഥയില്‍. വെട്ടിക്കാട്ടിരി സ്വദേശി സന്തോഷിനാണ് മര്‍ദനമേറ്റത്. മോഷണ കുറ്റം ആരോപിച്ചായിരുന്നു ആക്രമണം. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. കിള്ളിമംഗലത്തെ ഒരു വീട്ടിലെ അടക്ക മോഷണവുമായി ബന്ധപ്പെട്ടായിരുന്നു മര്‍ദനം . കിള്ളിമംഗലം പ്ലാക്കല്‍പീടികയില്‍ അബ്ബാസിന്‍റെ വീട്ടില്‍ നിന്ന് തുടര്‍ച്ചയായി അടക്ക മോഷണം പോയിരുന്നു. ഇതേ തുടർന്ന് ഏതാനും നാളുകളായി സിസിടിവി സ്ഥാപിച്ചു. നിരീക്ഷണവും ശക്തമാക്കി. ഇതിനിടയിലാണ് സന്തോഷിനെ തടഞ്ഞുവച്ച് മര്‍ദിച്ചത്. പത്തോളം പേര്‍ സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു. കൂട്ട മർദ്ദനത്തിൽ സന്തോഷിന് മുഖത്തും തലയ്ക്കും ഗുരുതരമായി ക്ഷതമേറ്റു. മർദ്ദനത്തിന്‍റെ ചിത്രങ്ങൾ പോലീസിന് ലഭിച്ചു. ഗുരുതരമായി പരിക്കേറ്റ സന്തോഷ് ഇപ്പോൾ തൃശൂര്‍ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

Related articles

See all
Latest News

പൂരം സമാപിക്കുന്നു: വെടിക്കെട്ടില്ലാതെ, വലിയ തിരക്കുകളില്ലാതെ തൃശ്ശൂർ പൂരത്തിന് ഇന്ന് സമാപ...

Latest News

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: ചികിത്സയിലായിരുന്ന ഉണ്ണിക്കൃഷ്ണൻ മരിച്ചു; ഇതോടെ മരണസം...

Latest News

താളമേളങ്ങളുടെ പൂരക്കാലം; സാംസ്കാരിക നഗരിയില്‍ ഇന്ന് തൃശൂർ പൂരം; വെടിക്കെട്ടില്ലാതെ, നിയന്ത...

Latest News

ആർഭാടങ്ങളില്ലാത്ത പൂരം; ഇന്ന് പൂരവിളംബരം; നിയന്ത്രണങ്ങളോടെ ഇത്തവണത്തെ തൃശ്ശൂർ പൂരം

Save your stories

Sign in