Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പ്രവാസികള്‍ക്ക് ദുരിതം, നോർക്ക ഓഫീസ് നവീകരണത്തിന് കോടികള്‍... ഇത് പിണറായി സർക്കാരിന്‍റെ പ്രവാസി ക്ഷേമ നയം

പ്രവാസികള്‍ക്ക് ദുരിതം, നോർക്ക ഓഫീസ് നവീകരണത്തിന് കോടികള്‍... ഇത് പിണറായി സർക്കാരിന്‍റെ പ്രവാസി ക്ഷേമ നയം
  കൊവിഡ് കാലത്ത് ദുരിതത്തിലായ പ്രവാസികളെ നാട്ടിലേക്ക് മടക്കിക്കൊണ്ടുവരാന്‍ പോലും വിമുഖത കാട്ടിയ പിണറായി സർക്കാർ ഇതിന് കാരണമായി പറഞ്ഞിരുന്നത് സാമ്പത്തിക പ്രതിസന്ധിയായിരുന്നു. ക്വാറന്‍റൈന് പോലും പ്രവാസികളില്‍ നിന്ന് പണം ഈടാക്കാന്‍ സർക്കാർ തീരുമാനിക്കുകയും ചെയ്തു. എന്നാല്‍ സർക്കാരിന്‍റെ ധൂർത്തിനും ആർഭാടത്തിനും സാമ്പത്തിക പ്രതിസന്ധി ഒരു തടസമേ ആകുന്നില്ല. പ്രവാസികള്‍ക്ക് ദുരിതകാലം സമ്മാനിച്ച സർക്കാര്‍ നോർക്ക റൂട്ട്സിന്‍റെ ഓഫീസ് ശാക്തീകരണത്തിനെന്ന പേരില്‍  കൊവിഡ് കാലത്ത് രണ്ട് കോടി രൂപയാണ് അനുവദിച്ചത്. നോർക്ക റൂട്ട്സ് ആസ്ഥാനത്തിന്‍റെയും  മറ്റ് സംസ്ഥാനങ്ങളിലെ ഓഫീസുകളുടെയും ശാക്തീകരണത്തിനായാണ് രണ്ട് കോടി രൂപയുടെ ഭരണാനുമതി നല്‍കിയത്. പ്രവാസികള്‍ വിഷമവൃത്തത്തിലായപ്പോള്‍ യഥാസമയം  നടപടി സ്വീകരിക്കാത്ത സർക്കാരാണ് നോർക്ക ഓഫീസ് നവീകരണത്തിനായി ഫണ്ട് അനുവദിച്ചിരിക്കുന്നത്. ഹെഡ് ഓഫീസ് നവീകരണം, കോണ്‍ഫറന്‍സ് ഹാള്‍ നവീകരണം, കൊൽക്കത്ത, ഹൈദരാബാദ് എന്നിവിടങ്ങളിൽ ആരംഭിക്കുന്ന സാറ്റലൈറ്റ് ഓഫീസുകളുടെ സ്ഥാപന ചെലവുകള്‍ എന്നിവയ്ക്കായാണ് തുക അനുവദിച്ചത്. കോണ്‍ഗ്രസ് ഉയർത്തിയ വലിയ പ്രതിഷേധത്തിനൊടുവിലാണ് പ്രവാസികളെ നാട്ടിലെത്തിക്കുന്നതിന് നടപടികള്‍ സ്വീകരിക്കാന്‍ പിണറായി സർക്കാർ നിർബന്ധിതരായത്. ഒടുവില്‍ പ്രവാസികള്‍ മടങ്ങിയെത്തിയപ്പോഴും അവഹേളനപരമായ നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചത്. ക്വാറന്‍റൈന്‍ ചെലവുകള്‍ പ്രവാസികള്‍ സ്വയം വഹിക്കണമെന്നായിരുന്നു സർക്കാര്‍ നിലപാട്. ഇതും വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കി. ഒരേസമയം സാമ്പത്തിക പ്രതിസന്ധി പറഞ്ഞ് സർക്കാരിന്‍റെ കടമകളില്‍ നിന്ന് ഒളിച്ചോടുകയും അതേസമയം ധൂർത്തും ആർഭാടവും തുടരുകയും ചെയ്യുന്നതിനെതിരെ വലിയ പ്രതിഷേധമാണ് നിലനില്‍ക്കുന്നത്.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in