Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

മെസിയുടെ പേരിലെ തട്ടിപ്പ്: അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാം; റിപ്പോര്‍ട്ടര്‍ കമ്പനിക്കെതിരെ തെളിവുണ്ടെന്ന് എസ്‌ഐടി

മെസിയുടെ പേരിലെ തട്ടിപ്പ്:  അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാം; റിപ്പോര്‍ട്ടര്‍ കമ്പനിക്കെതിരെ തെളിവുണ്ടെന്ന് എസ്‌ഐടി

കൊച്ചി: മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന പേരില്‍ നടന്ന സാമ്പത്തിക ക്രമക്കേടില്‍ അന്വേഷണം കൂടുതല്‍ കര്‍ശനമാക്കാന്‍ പ്രത്യേക അന്വേഷണ സംഘം. കേസില്‍ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാമെന്ന് എസ്.ഐ.ടി കണ്ടെത്തി. 

കേസിലെ രണ്ടാം പ്രതിയായ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനിക്കെതിരെ കൃത്യമായ തെളിവുകള്‍ ലഭിച്ചതായി എസ്.ഐ.ടി ചൂണ്ടിക്കാണിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍, കേസില്‍ അഴിമതിക്കുറ്റം കൂടി ഉള്‍പ്പെടുത്തി നിലവിലെ എഫ്.ഐ.ആര്‍. തിരുത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. അഴിമതി നിരോധന നിയമം ചുമത്തുന്നതോടെ, കേസില്‍ ഒന്നാം പ്രതിയായ ആന്റോ അഗസ്റ്റിന് പുറമെ ക്രമക്കേടുകള്‍ക്ക് ഒത്താശ ചെയ്ത ഉദ്യോഗസ്ഥരും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടും. ഇതുസംബന്ധിച്ച ശുപാര്‍ശ സര്‍ക്കാരിന് സമര്‍പ്പിക്കുന്നതിന്റെ ഭാഗമായി എസ്.ഐ.ടി തങ്ങളുടെ പ്രാഥമിക റിപ്പോര്‍ട്ട് ഇന്ന് സംസ്ഥാന പോലീസ് മേധാവിക്ക് കൈമാറും. സര്‍ക്കാരിന്റെയും ഡി.ജി.പിയുടെയും അനുമതി ലഭിച്ച ശേഷമായിരിക്കും എഫ്.ഐ.ആറില്‍ മാറ്റങ്ങള്‍ വരുത്തി പുതിയ വകുപ്പുകള്‍ കൂട്ടിച്ചേര്‍ക്കുക.

Related articles

See all
Popular News

സ്വയം എറിഞ്ഞ ബോംബ് തിരിഞ്ഞുകൊത്തിയോ? ഷോണ്‍ ജോര്‍ജിനെതിരെ ആര്‍.എസ്.എസും ബി.ജെ.പിയും; കടുത്ത...

Popular News

വില്‍പ്പനയില്‍ റെക്കോഡിട്ട് ഓണം ബമ്പര്‍; 30 കോടിയുടെ ഭാഗ്യവാനെ ഇന്നറിയാം

Popular News

കേരളത്തിന് കൂടുതൽ റോഡ് പദ്ധതികൾ: എം.സി. റോഡും തിരുവാഭരണ പാതയും സ്കീമിൽ ഉൾപ്പെടുത്തും; കേന്...

Popular News

ഇന്ത്യൻ ജനാധിപത്യം പിച്ചിചീന്താൻ അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല; ഗ്യ...

Save your stories

Sign in