Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ബണ്ണിനുള്ളിൽ എംഡിഎംഎ; കോട്ടയം ചങ്ങനാശ്ശേരിയിൽ 20 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ

ബണ്ണിനുള്ളിൽ എംഡിഎംഎ; കോട്ടയം ചങ്ങനാശ്ശേരിയിൽ  20 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ
  കോട്ടയം: ബണ്ണിനുള്ളിൽ ഒളിപ്പിച്ച് കടത്തിക്കൊണ്ടു വന്ന 20 ഗ്രാം എംഡിഎംഎയുമായി 2 യുവാക്കൾ കോട്ടയം ചങ്ങനാശ്ശേരിയിൽ പിടിയിൽ. ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും ചങ്ങനാശേരി പോലീസും ചേർന്നാണ് ചങ്ങനാശേരി പുഴവാത് കോട്ടച്ചിറ വീട്ടിൽ അമ്പാടി ബിജു, ചങ്ങനാശേരി റെയിൽവേ സ്റ്റേഷനു സമീപം തോപ്പിൽ താഴെയിൽ വീട്ടിൽ അഖിൽ ടി.എസ് എന്നിവരെയാണ് പിടികൂടിയത്. ഇവർ ബംഗളുരുവിൽ നിന്നും അന്തർ സംസ്ഥാന ബസിൽ കടത്തിക്കൊണ്ടു വന്ന ലഹരി മരുന്നാണ് പോലീസ് സംഘം പിടികൂടിയത്. ബംഗളുരുവിൽ നിന്നും പ്രതികൾ ലഹരിയുമായി എത്തുന്നതായി ലഹരി വിരുദ്ധ സംഘത്തിന് വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് ഇവർ പെരുന്ന എൻഎസ്എസ് കോളേജിനു സമീപം പ്രതികളെ കാത്തു നിൽക്കുകയായിരുന്നു. ഈ സമയം പ്രതികൾ അന്തർ സംസ്ഥാന ബസിൽ വന്നിറങ്ങി. തുടർന്ന്, പോലീസ് സംഘം സ്ഥലത്ത് എത്തി രണ്ടു പേരെയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

Related articles

See all
Latest News

പുതുപ്പള്ളിയിൽ ഇവിഎം സുരക്ഷയിൽ ആശങ്ക; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതിയുമായി ചാണ്ടി ഉമ്മൻ

Latest News

"ഇത് വർഷങ്ങളായുള്ള വേട്ടയാടലിനെതിരെയുള്ള പ്രതിഷേധം"; കറുത്ത വസ്ത്രമണിഞ്ഞ് വോട്ട് രേഖപ്പെടു...

Latest News

"വേട്ടയാടിയവർക്ക് വിധി കൽപ്പിക്കാൻ പുതുപ്പള്ളി"; ഉമ്മൻ ചാണ്ടിയുടെ പിൻഗാമിയായി യുഡിഎഫ് മുഖ്...

Latest News

'കലാശക്കൊട്ട് വേണ്ട; വോട്ട് കുറഞ്ഞാലും സാരമില്ല, ഒരാൾക്കെങ്കിലും വീട് ലഭിക്കട്ടെ'; പുതുപ്പ...

Save your stories

Sign in