Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

തനിക്കെതിരെ ഐ.ബി നിരീക്ഷണം; ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്‌തേക്കാമെന്ന് അഭിജിത്ത് ദീപ്‌കെ

തനിക്കെതിരെ ഐ.ബി നിരീക്ഷണം; ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്‌തേക്കാമെന്ന് അഭിജിത്ത് ദീപ്‌കെ

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ സി.ജെ.പി പ്രഖ്യാപിച്ച തിരംഗ മാര്‍ച്ചിന് മുന്നോടിയായി തനിക്ക് അറസ്റ്റ് ഭീഷണിയുണ്ടെന്ന് സി.ജെ.പി സ്ഥാപകന്‍ അഭിജിത്ത് ദീപ്‌കെ. തനിക്കെതിരെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ (ഐ.ബി) നിരീക്ഷണമുണ്ടെന്നും നമ്പറില്ലാത്ത വാഹനങ്ങള്‍ തന്നെ പിന്തുടരുന്നുണ്ടെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

ഡല്‍ഹി പോലീസ് തന്നെ ഏതു നിമിഷവും കസ്റ്റഡിയിലെടുത്തേക്കാമെന്നും എന്നാല്‍ ഇതിലൊന്നും ഭയപ്പെടില്ലെന്നും ദീപകെ കൂട്ടിച്ചേര്‍ത്തു. വോട്ടര്‍ പട്ടികയുടെ പ്രത്യേക തീവ്രപരിഷ്‌കരണത്തിലെ (SIR) ക്രമക്കേടുകള്‍ക്കെതിരെയാണ് വെള്ളിയാഴ്ച ഡല്‍ഹി കൊണാട്ട് പ്ലേസിലെ സെന്‍ട്രല്‍ പാര്‍ക്കില്‍ തിരംഗ മാര്‍ച്ച് നടത്താന്‍ പാര്‍ട്ടി ആഹ്വാനം ചെയ്തിരിക്കുന്നത്.

ദേശീയ പതാകയേന്തിയതിന്റെ പേരില്‍ ജയിലില്‍ പോകാന്‍ തങ്ങള്‍ തയ്യാറാണെന്ന് വ്യക്തമാക്കിയ ദീപകെ, ഇത് കുറ്റമായി കാണുന്നവരാണ് യഥാര്‍ത്ഥ രാജ്യദ്രോഹികളെന്നും തുറന്നടിച്ചു. സഹപ്രവര്‍ത്തകരായ സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരുടെ അറസ്റ്റ് ചൂണ്ടിക്കാണിച്ച അദ്ദേഹം, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ദേശീയ പതാകയോട് ഇത്രയധികം വെറുപ്പണോ എന്ന് ചോദിച്ചു. സര്‍ക്കാരിനെ മാറ്റാനല്ല, മറിച്ച് വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകള്‍ക്ക് ഉത്തരവാദിയായ ഗ്യാനേഷ് കുമാറിനെ സ്വതന്ത്രമായ പ്രക്രിയയിലൂടെ നീക്കം ചെയ്യുക മാത്രമാണ് പാര്‍ട്ടിയുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് അടിയന്തരാവസ്ഥ നിലനില്‍ക്കുന്നുണ്ടെങ്കിലും തന്റെ പ്രതിച്ഛായ തകരുമെന്ന ഭയം കൊണ്ടാണ് മോദി അത് ഔദ്യോഗികമായി പ്രഖ്യാപിക്കാത്തതെന്നും അദ്ദേഹം ആരോപിച്ചു.

അതിനിടയില്‍, പ്രതിഷേധം മുന്‍കൂട്ടി കണ്ട് സമരവേദിയായ കൊണാട്ട് പ്ലേസിലെ സെന്‍ട്രല്‍ പാര്‍ക്ക് ഒക്ടോബര്‍ 16, 17 തീയതികളില്‍ അടച്ചിടാന്‍ ന്യൂഡല്‍ഹി മുനിസിപ്പല്‍ കൗണ്‍സില്‍ (എന്‍.ഡി.എം.സി) ഉത്തരവിട്ടു. അധികൃതരുടെ ഈ നടപടിയെ ചോദ്യം ചെയ്ത ദീപകെ, രാഷ്ട്രീയ റാലികള്‍ നടക്കുന്നിടത്ത് ആളുകള്‍ ദേശീയ പതാക ഉയര്‍ത്തിയാല്‍ ആ റാലികള്‍ പോലും റദ്ദാക്കുമോ എന്ന് പരിഹസിച്ചു. ദേശീയ പതാക ഉയര്‍ത്തുന്നത് ഔദ്യോഗികമായി വിലക്കാനും, അങ്ങനെ ചെയ്താല്‍ യഥാര്‍ത്ഥ രാജ്യദ്രോഹികള്‍ ആരാണെന്ന് വ്യക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related articles

See all
Popular News

ഡല്‍ഹി പോലീസ് അതിക്രമം: പത്ത് മണിക്കൂര്‍ നീണ്ട സമരത്തിനൊടുവില്‍ ജെബി മേത്തറും എന്‍.എസ്.യു....

Popular News

ഡൽഹി കൊണാട്ട് പ്ലേസിലെ സി.ജെ.പി. പ്രക്ഷോഭം: തടയാൻ വിസമ്മതിച്ച് ഹൈക്കോടതി, സുരക്ഷ ഉറപ്പാക്ക...

Popular News

രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം; ആർ. ശ്രീലേഖയ്ക്ക് ഒരു കോടി രൂപയുടെ വക്കീൽ നോട്ടീസ്

Popular News

6-സ്പീഡ് ഗിയർബോക്‌സും TFT ഡിസ്‌പ്ലേയും; കരുത്തുറ്റ അപ്‌ഡേറ്റുകളോടെ പൾസർ N250 SS എത്തുമ്പോൾ

Save your stories

Sign in