BANK ROBBERY| കര്‍ണാടകയില്‍ വന്‍ മോഷണം; കനറാ ബാങ്കില്‍ നിന്ന് 52 കോടിയുടെ സ്വര്‍ണ്ണം കൊള്ളയടിച്ചു
Jaihind TV News Report
Jaihind TV Web Desk
June 03, 2025
1 min read
•
Updated: June 09, 2026
വിജയപുര: കര്‍ണാടകയില്‍ ബാങ്കില്‍ വന്‍ കവര്‍ച്ച നടന്നു. വിജയപുര ജില്ലയിലെ മംഗോളിയിലുള്ള കാനറ ബാങ്ക് ശാഖയിലാണ് കവര്‍ച്ച നടന്നത്. മോഷ്ടാക്കള്‍ ബാങ്കില്‍ അതിക്രമിച്ചു കയറി 52 കോടിയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നു. മെയ് 23 ന് നടന്ന സംഭവം വൈകിയാണ് പുറത്തുവന്നത്. ബാങ്ക് വായ്പകള്‍ക്കായി ആളുകള്‍ പണയം വച്ച സ്വര്‍ണ്ണം മോഷ്ടിക്കപ്പെട്ടതായി വിജയപുര എസ്പി ലക്ഷ്മണ്‍ ബി നിംബര്‍ഗി മാധ്യമങ്ങളോട് വെളിപ്പെടുത്തി. മെയ് 26 നാണ് കാനറ ബാങ്കിന്റെ മാനേജര്‍ ഇക്കാര്യം പരാതിപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
മോഷണം വളരെ ആസൂത്രിതമായാണ് നടത്തിയതെന്ന് വിജയപുര പൊലീസ് വ്യക്തമാക്കി. നാലാം ശനിയും ഞായറാഴ്ചയും ഒരുമിച്ച് വരുന്ന രീതിയിലായിരുന്നു ആസൂത്രണം. മോഷ്ടാക്കള്‍ കള്ളത്താക്കോല്‍ ഉപയോഗിച്ച് ബാങ്കിനകത്തുകടന്ന് അലാറവും സിസിടിവി ക്യാമറകളും പ്രവര്‍ത്തനരഹിതമാക്കി. നെറ്റ്വര്‍ക്ക് വീഡിയോ റെക്കോഡറും അപഹരിച്ചു. ബാങ്ക് ലോക്കറുകള്‍ മാത്രമാണ് അവര്‍ ലക്ഷ്യംവച്ചത്. കൊള്ളയ്ക്കുശേഷം ഒരു കറുത്ത പാവയും മോഷ്ടാക്കള്‍ ഉപേക്ഷിച്ചു. എന്തോ ആചാര ക്രിയകള്‍ അനുഷ്ഠിച്ചതിന്റെ സൂചനയാണിതെന്നും പൊലീസ് പറഞ്ഞു.
കേസിന്റെ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു. പ്രതികളെ പിടികൂടാന്‍ എട്ട് സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ടെന്നും മോഷണത്തില്‍ എട്ടോളം പേര്‍ പങ്കാളികളാണെന്നാണ് സംശയിക്കുന്നതെന്നും വിജയപുര പൊലീസ് സൂപ്രണ്ട് ലക്ഷ്മണ്‍ നിംബാര്‍ഗി വ്യക്തമാക്കി.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10