Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

മരട് ഫ്ലാറ്റ് വിഷയം: സർവകക്ഷിയോഗം ചേർന്നു; സമരം താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ തീരുമാനം

മരട് ഫ്ലാറ്റ് വിഷയം: സർവകക്ഷിയോഗം ചേർന്നു; സമരം താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ തീരുമാനം
മരട് ഫ്ലാറ്റുടമകള്‍ നടത്തിവന്ന സമരം താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ തീരുമാനം. തിരുവനന്തപുരത്ത് ചേർന്ന സർവകക്ഷിയോഗത്തിലെ തീരുമാനത്തെ തുടർന്നാണ് സമരം താല്‍ക്കാലികമായി നിർത്തിവെക്കുന്നത്. ഫ്ലാറ്റ് പൊളിക്കുന്നത് ഒഴിവാക്കാന്‍ സാധ്യമായ എല്ലാ നിയമനടപടികളും തേടാന്‍ യോഗത്തില്‍ ധാരണയായി. ആവശ്യമെങ്കില്‍ സുപ്രീം കോടതിയെ സമീപിക്കാനും ആലോചനയുണ്ട്. എന്നാല്‍ പൊളിക്കല്‍ നടപടികളുമായി ഉദ്യോഗസ്ഥരെത്തിയാല്‍ വീണ്ടും സമരത്തിനിറങ്ങാനാണ് ഫ്ലാറ്റുടമകളുടെ തീരുമാനം. അതേസമയം മരടിൽ സുപ്രീം കോടതി പൊളിക്കാൻ ഉത്തരവിട്ട അഞ്ച് ഫ്ലാറ്റ് സമുച്ചയങ്ങളിലെ താമസക്കാര്‍ക്ക് താൽക്കാലിക പുനരധിവാസത്തിന് അപേക്ഷിക്കാനുള്ള സമയപരിധി അവസാനിച്ചതായി നഗരസഭ അറിയിച്ചു. പുനരധിവാസം വേണ്ടവർ ഇന്ന് വൈകിട്ട് മൂന്ന് മണിക്കുള്ളില്‍ അപേക്ഷ നല്‍കണമെന്നായിരുന്നു മരട് നഗരസഭ അറിയിച്ചിരുന്നത്. എന്നാൽ ആരും സമയപരിധിക്കുള്ളില്‍ അപേക്ഷ നല്‍കാത്തതിനെ തുടര്‍ന്ന് പുനരധിവാസം ആര്‍ക്കും ആവശ്യമില്ലെന്ന റിപ്പോർട്ട് നൽകുമെന്നും നഗരസഭ അറിയിച്ചു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in