Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കൂടത്തായിയിലെ കൊലപാതക പരമ്പര : വീട് പോലീസ് പൂട്ടി സീല്‍ ചെയ്തു

കൂടത്തായിയിലെ കൊലപാതക പരമ്പര :  വീട് പോലീസ് പൂട്ടി സീല്‍ ചെയ്തു
കൂടത്തായിയിലെ കൊലപാതക പരമ്പരയിൽ കൂടുതൽ പേർ നിരീക്ഷണത്തിലാണെന്ന് പൊലീസ്. 11 പേർ നിരീക്ഷണത്തിലാണെന്നാണ് സൂചന. മൂന്ന് കൊലപാതകങ്ങള്‍ നടന്ന ടോം തോമസിന്‍റെ വീട് പൂട്ടി സീൽ ചെയ്തു. പ്രധാനപ്രതി ജോളി അടക്കം 3 പ്രതികളെ കോടതി റിമാന്‍റ് ചെയ്തു. കൂടുതൽ അറസ്റ്റിന് സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. രാവിലെ കോടഞ്ചേരി പോലീസെത്തിയാണ് വീട് പൂട്ടി സീല്‍ ചെയ്തത്. മരിച്ച റോയിയുടെ സഹോദരിയടക്കം ചിലര്‍ ഇന്നലെ രാത്രി ഈ വീട്ടിലുണ്ടായിരുന്നെങ്കിലും രാവിലെ തന്നെ വീട്ടില്‍ നിന്ന് മാറി. ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവും സാധനങ്ങളുമായി മാറിയിരുന്നു. കേസിലെ പ്രതിയായ ജോളി പോലീസിന് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് വീട് പൂട്ടിയത്. വീട്ടില്‍ അവശേഷിക്കുന്ന തെളിവുകള്‍ നഷ്ടപ്പെടാതിരിക്കാനാണ് നടപടിയെന്ന് പോലീസ് അറിയിച്ചു.

Related articles

See all
Kerala

തിരുവനന്തപുരം അഞ്ചുതെങ്ങിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

Latest News

കൊടകര കുഴല്‍പ്പണം : തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപി എത്തിച്ചതെന്ന് പൊലീസ് കോടതിയില്‍

Kerala

കാടുപിടിച്ച് മാലിന്യം മൂടി പത്തനംതിട്ട റിംഗ് റോഡ് ; ഭീഷണിയായി തെരുവ് നായ ശല്യവും

Kerala

ക്ഷീരകര്‍ഷകരെ കടുത്ത ദുരിതത്തിലാക്കി മില്‍മയുടെ നടപടി ; പ്രതിഷേധം

Save your stories

Sign in